Asianet News MalayalamAsianet News Malayalam

യുഎഇ പ്രഖ്യാപിച്ച 700 കോടി എംഎ യൂസഫലി നല്‍കുമെന്ന് വാര്‍ത്ത: വിശദീകരണവുമായി ലുലു ഗ്രൂപ്പ്

യുഎ ഇ ഭരണകൂടം പ്രഖാപിച്ച 700കോടിരൂപ യുടെ സഹായം ഇന്ത്യ ഗവൺമെൻറിന് വാങ്ങാൻ നിയമ തടസമുണ്ടെങ്കിൽ യൂസുഫലി അത് കൊടുക്കുമെന്ന രീതിയിൽ  പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ലുലു ഗ്രൂപ്പ്.
 

Lulu group explanation in uae 700 crore donation
Author
Kerala, First Published Aug 23, 2018, 7:19 PM IST

തിരുവനന്തപുരം: യുഎ ഇ ഭരണകൂടം പ്രഖാപിച്ച 700കോടിരൂപ യുടെ സഹായം ഇന്ത്യ ഗവൺമെൻറിന് വാങ്ങാൻ നിയമ തടസമുണ്ടെങ്കിൽ യൂസുഫലി അത് കൊടുക്കുമെന്ന രീതിയിൽ  പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ലുലു ഗ്രൂപ്പ്.

ഇത്തരം വാര്‍ത്തകള്‍ ചില ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ഇതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ്‌ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ പരമായ നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്റ് അറിയിച്ചിട്ടുണ്ട്.

പ്രളയദുരിതം നേരിടുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ വാര്‍ത്ത വന്നതിന് പിന്നാലെ ഇന്ത്യയുടെ നയ പ്രകാരം ഈ തുക സ്വീകരിക്കാന്‍ സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. ഈ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഈ തുക ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തുക നല്‍കുമെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.

Follow Us:
Download App:
  • android
  • ios