സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ജി സുധാകരനെ പിന്തുണച്ച് ലിജു , ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വം രണ്ടുതട്ടില്‍

Published : Apr 17, 2021, 09:22 AM ISTUpdated : Apr 17, 2021, 09:24 AM IST
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ജി സുധാകരനെ പിന്തുണച്ച് ലിജു , ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വം രണ്ടുതട്ടില്‍

Synopsis

കഴിഞ്ഞ ഞായറാഴ്ച ജി സുധാകരന്‍ നടത്തിയ വാര്‍ത്താസമ്മേളത്തിലെ പരാമര്‍ശത്തിനെതിരെയാണ് മുന്‍പഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്

ആലപ്പുഴ: മന്ത്രി ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയോടുളള നിലപാടിനെ ചൊല്ലി ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വം രണ്ടു തട്ടില്‍. പരാതിയിൽ അടിയന്തര നടപടി വേണമെന്ന കെപിസിസി ജനറൽ സെക്രട്ടറി എ എ ഷൂക്കൂറിന്‍റെ നിലപാട് തള്ളി ഡിസിസി പ്രസിഡന്‍റ് എം ലിജു രംഗത്തെത്തി. സുധാകരന്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നയാളാണെന്ന് അഭിപ്രായമില്ലെന്നും പരാതിക്ക് പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്നും ലിജു പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച ജി സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മുന്‍പഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. സുധാകരനെതിരായ പരാതി സിപിഎമ്മിനുള്ളിലെ വിഭാഗീയതയെന്ന് ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. അതേസമയം, അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ സുധാകരൻ പരോക്ഷമായി സഹായിച്ചെന്ന ആരോപണം നിലനില്‍ക്കെ എം ലിജു അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്‍റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി