
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഎം ബിജെപി ധാരണപ്രകാരമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഹസന്‍. സ്വര്‍ണ്ണക്കടത്ത് ഒച്ചിഴയും പോലെ പോകുന്നതും ധാരണയുടെ പുറത്തെന്നായിരുന്നു ഹസന്‍റെ വിമര്‍ശനം. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളയാത്ര കുമ്പളയില്‍ നിന്ന് തുടങ്ങുമെന്ന് ഹസന്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയായിരിക്കും ഐശ്വര്യ കേരളയാത്ര ഉദ്ഘാടനം ചെയ്യുക. കോഴിക്കോടും കൊച്ചിയിലും മേഖലാ റാലികൾ നടക്കും. സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam