
തിരുവനന്തപുരം: കൊവിഡ് കാലത്ത് ആൾക്കൂട്ട സമരങ്ങൾ പാടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയ കെ മുരളീധരന് മറുപടിയുമായി യുഡിഎഫ് കൺവീനര്‍ എംഎം ഹസ്സൻ. ആൾക്കൂട്ട സമരങ്ങൾ വേണ്ടെന്ന് എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനം ആണ്. അടിയന്തര കാര്യങ്ങൾ ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും തീരുമാനിക്കും. കെ മുരളീധരന്‍റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും എംഎം ഹസ്സൻ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണ് 144 പ്രഖ്യാപനം: കെ മുരളീധരൻ...
ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത് ധാരണയുടെ അടിസ്ഥാനത്തിലാണെന്നും എംഎം ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരാൾക്ക് ഒരു പദവി എന്ന നിർദ്ദേശം മുന്നോട്ട് വച്ചത് ഉമ്മൻ ചാണ്ടിയാണ്. എ ഗ്രൂപ്പിലോ പാർട്ടിയിലോ പൊട്ടിത്തെറിയില്ല.
യു ഡി എഫ് തൽക്കാലം വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. ജോസ് കെ മാണിയുമായി ചര്‍ച്ച നടത്താൻ ഉദ്ദേശിക്കുന്നില്ല. മുന്നണിയിൽ മടങ്ങി വരണോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും എംഎം ഹസ്സൻ പറഞ്ഞു. യുഡി എഫിലേക്ക് വരണമെന്ന് എൻസിപി ആഗ്രഹം പ്രകടിപ്പിച്ചാൽ ആലോചിക്കാമെന്നും യുഡിഎഫ് കൺവീനര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam