
വിവാദപ്രസ്താവനകളുടെ നായകനായ എംഎം മണി ഇത്തവണ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഭീഷണി. നഗരം പാറ റേഞ്ച് ഓഫീസിലേക്ക് കർഷകസംഘം നടത്തിയ മാർച്ചിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ മര്യാദക്ക് നടക്കണമെന്ന മണിയുടെ ഭീഷണി. ഇല്ലെങ്കിൽ നിയമം കൈയിലെടുക്കും.
മണി പറഞ്ഞറിങ്ങനെ- നിയമം കൈയിലെടുക്കുമ്പോൾ നിയമം മാങ്ങാത്തല എന്ന് പറഞ്ഞ് ഞങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ വരുന്നവരെയും ഞങ്ങൾ നേരിടേണ്ടി വരും. വിഡി സതീശൻ വന്നതി ൻ്റെ ഉദ്യോഗസ്ഥർക്ക് ഹുങ്കാണ്. കാണിച്ച് തരാം വി ഡി സതീശൻ അവിടെ ഇരിക്കും. മനസിലായില്ലേ. നിങ്ങളെയൊക്കെ ഞങ്ങൾ വഴിയിൽ നേരിടും. കോൺഗ്രസ് സർക്കാർ എന്നും മലയോരകർഷകർക്ക് പാര പണിയുന്നവരാണ്. ആ പാരയുമായാണ് സതീശൻ നമ്മളെ ഉമ്മാക്കി കാണിക്കാൻ വരുന്നത്. പൊലീസുകാർ ഞങ്ങൾക്ക് പുല്ലാ. പിന്നെയാ പൊലീസുകാർ. പുര വച്ച് താമസിക്കുന്ന സ്‌ഥലം കൈയേറാൻ വന്നാൽ ഞങ്ങൾ കൈകാര്യം ചെയ്യും. നിങ്ങൾക്ക് വീട്ടിൽ ഭാര്യയും മക്കളുമൊക്കെയുണ്ട്. ഞങ്ങൾക്കുമുണ്ട്. ഞങ്ങൾ തിരിച്ചു ചെല്ലാം എന്ന് ഭാര്യയോടും മക്കളോടും പറഞ്ഞിട്ടല്ല പൊതു പ്രവർത്തനത്തിന് ഇറങ്ങുന്നത്.വരുന്നിടത്ത് വച്ച് കാണാമെന്ന മനോഭാവമാണ് ഞങ്ങൾക്കുള്ളത്. മര്യാദക്ക് അല്ലെങ്കിൽ ഫോറസ്ററ്റുകാർ വഴിയേ നടക്കില്ല.
വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും മണി രൂക്ഷമായി വിമർശിച്ചു. ഷിബു ബേബി ജോൺ പിതാവിൻ്റെ പേരിനു തന്നെ അപമാനം. സാഹചര്യങ്ങൾ മന്ത്രി ആക്കി എന്നേ ഉള്ളു. ഷിബുവിന് ഗൗരവത്തോടെ കാര്യങ്ങൾ ചെയ്യാൻ അറിയില്ലെന്നും വിമർശിച്ചു
പ്രായം പരിഗണിച്ച് എം.എം മണിക്ക് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. തൻ്റെ പേര് പോലും മറന്ന് പോകുന്നു.എഴുന്നേറ്റ് നിന്ന് ചീത്ത വിളിക്കുന്നതാണ് പുള്ളിയുടെ രീതി. അതുകൊണ്ട് മറുപടി ഇല്ലെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പിന് നേരെ ഉള്ള എം എം മണിയുടെ ഭീഷണിയോട് ആണ് മന്ത്രിയുടെ പ്രതികരണം
ഇടുക്കി കഞ്ഞിക്കുഴിയിൽ റവന്യുഭൂമി വനംവകുപ്പ് കൈയടക്കുന്നുവെന്നാരോപിച്ചായിരുന്നുവെന്നാരിച്ചായിരുന്നു കർഷകസംഘം മാർച്ച്.കഴിഞ്ഞ കുറച്ച് നാളായി പ്രദേശവാസികളും വനംവകുപ്പും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam