
തൃശൂർ : സ്വപ്ന സുരേഷിന്റെ വെളിപെടുത്തലിൽ എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് വിജയൻ പിള്ള? എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്? ഗോവിന്ദൻ മാസ്റ്ററുടെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്ന മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്, എന്തിനയച്ചു എന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും എല്ലാത്തിനും എം വി ഗോവിന്ദൻ മറുപടി പറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണമാണ് സ്വപ്ന ഇപ്പോൾ ഉന്നയിക്കുന്നത്. ഗോവിന്ദൻ മാസ്റ്റർ തന്നെ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള പറഞ്ഞതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. യുഎഇയിൽ വെച്ച് യൂസഫലിയെ ഉപയോഗിച്ച് തനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് തന്നെ കുടുക്കുമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് തന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്.
Read More : 'ഒത്തുതീര്‍പ്പിന് 30 കോടി വാഗ്ദാനം, തെളിവ് കൈമാറണമെന്നാവശ്യം, വധഭീഷണി, ഇടനിലക്കാരൻ വിജയ് പിള്ള' : സ്വപ്ന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam