'വർഗീയ തീവ്രവാദ മുന്നണിയായി യുഡിഎഫ് മാറി'; എം വി ജയരാജന്‍

By Web TeamFirst Published Dec 4, 2020, 4:32 PM IST
Highlights

കോൺഗ്രസ്‌ വെൽഫയർ പാർട്ടിയുമായി ചേർന്ന് സഖ്യമുണ്ടക്കുന്നത് ദേശീയ നയത്തിന് വിരുദ്ധമായാണ്. കണ്ണൂരിൽ 20 ഇടത്ത് വെൽഫയർ പാർട്ടിയെ യുഡിഫ് പിന്തുണക്കുന്നുണ്ട്. 

കണ്ണൂര്‍: മതനിരപേക്ഷത തകർക്കുന്ന നിലപാടാണ് യുഡിഫ് സ്വീകരിക്കുന്നതെന്ന് എം വി ജയരാജൻ. തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ടാണ് യുഡിഎഫ് വർഗീയ കക്ഷികളുമായി കൂട്ട് ചേരുന്നത്. കോൺഗ്രസ്‌ വെൽഫയർ പാർട്ടിയുമായി ചേർന്ന് സഖ്യമുണ്ടക്കുന്നത് ദേശീയ നയത്തിന് വിരുദ്ധമായാണ്. കണ്ണൂരിൽ 20 ഇടത്ത് വെൽഫയർ പാർട്ടിയെ യുഡിഫ് പിന്തുണയ്ക്കുന്നുണ്ട്. കോട്ടയം മലബാർ പഞ്ചായത്തിൽ 13 ആം വാർഡിൽ ലീഗ് സ്ഥാനാർഥി എസ്ഡിപിഐ പിന്തുണയോടെയാണ് മത്സരിക്കുന്നത്. വർഗീയ തീവ്രവാദ മുന്നണി ആയി യുഡിഫ് മാറിയെന്നും ജയരാജൻ പറഞ്ഞു. 

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് യാതൊരു സഖ്യധാരണയുമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിൽ പാർട്ടിയിലോ മുന്നണിയിലോ യാതൊരു ആശയക്കുഴപ്പമില്ല. മുന്നണിയുടെ ഭാഗമായി ഘടകകക്ഷികളുമായി മാത്രമാണ് ധാരണയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

click me!