
കണ്ണൂര്‍: ആന്തൂർ നഗരസഭയിലെ ആറിടത്ത് പ്രതിപക്ഷ സ്ഥാനാർത്ഥികൾ നോമിനേഷൻ കൊടുക്കാത്തത് മത്സരിക്കാന്‍ ആളില്ലാത്തത് കൊണ്ടെന്ന് എം വി ജയരാജന്‍. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ 15 ഡിവിഷനുകളിലാണ് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിൽ ആറിടത്തും മലപ്പട്ടം പഞ്ചായത്തിൽ 5 വാർഡുകളിലും നോമിനേഷൻ നൽകാൻ എതിരാളികൾ എത്തിയില്ല. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ 9, 11 വാർഡുകളിലും കോട്ടയം മലബാർ പഞ്ചായത്തിലെ മൂന്നാം വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാർഡിലും സിപിഎം വോട്ടെടുപ്പിന് മുമ്പേ വിജയികളായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam