സിഎംആർഎൽ കള്ളപ്പണ കേസിൽ ഇഡി സംഘത്തിന്റെ അവലോകനയോഗം ഇന്ന്.
തിരുവനന്തപുരം: സിഎംആർഎൽ കള്ളപ്പണ കേസിൽ ഇഡി സംഘത്തിന്റെ അവലോകനയോഗം ഇന്ന്. കേസിലെ വിജിലൻസ് നടപടി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കും. ഇഡി സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. ഉത്തരവ് തിരിച്ചടി അല്ലെന്നാണ് ഇഡിയുടെ ഭാഗം. അപ്പീലിൽ തീരുമാനമെടുക്കുംവരെ തിടുക്കപ്പെട്ടുള്ള നീക്കങ്ങൾക്കില്ല എന്നാണ് സൂചന.
ഹൈക്കോടതി ഡിവിഷണൽ ബെഞ്ച് അപ്പീലിൽ തീരുമാനമെടുക്കും വരെ തിടുക്കപ്പെട്ടുള്ള നീക്കങ്ങൾ ഉണ്ടാകില്ല. നാളെ ഹാജരാകാനാണ് പിണറായി വിജയന് സമൻസ് നൽകിയിരിക്കുന്നത്. അതിനിടെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിണറായിയും റിയാസും നാളെ ഹൈക്കോടതിയിലേക്ക് പുതിയ റിട്ട് ഹർജിയുമായി വരാനും സാധ്യതയുണ്ട്.


