'അനിൽ ആന്റണി ബിജെപിയിൽ പോയത് ആന്റണിയുടെ അറിവോടെ, അടുത്തത് സുധാകരൻ'; പരിഹസിച്ച് എം വി ജയരാജൻ

Published : Apr 07, 2023, 11:45 AM ISTUpdated : Apr 07, 2023, 11:47 AM IST
'അനിൽ ആന്റണി ബിജെപിയിൽ പോയത് ആന്റണിയുടെ അറിവോടെ, അടുത്തത് സുധാകരൻ'; പരിഹസിച്ച് എം വി ജയരാജൻ

Synopsis

അടുത്തതായി പോകാനുള്ള പ്രമുഖ നേതാവ് കെ സുധാകരൻ ആണെന്നും എം വി ജയരാജൻ

കണ്ണൂർ : അനിൽ ആന്റണി ബിജെപിയിലേക്ക് പോയത് അച്ഛൻ എ കെ ആന്റണിയുടെ അറിവോടെയെന്ന് എം വി ജയരാജൻ. ബിജെപി യിലേക്ക് പോകുന്നവർക്ക് യാത്രയപ്പ്  നൽകുകയാണ് കോൺഗ്രസ്സ്. അടുത്തതായി പോകാനുള്ള പ്രമുഖ നേതാവ് കെ സുധാകരൻ ആണെന്നും എം വി ജയരാജൻ പരിഹസിച്ചു. ആന്റണി ഇപ്പോൾ നടത്തുന്ന വേദനാജനകമായ പ്രതികരണം, കോൺഗ്രസിലെ അദ്ദേഹത്തിന്റെ മറ്റ് സഹപ്രവർത്തകർ പോകുമ്പോൾ തോന്നിയില്ലല്ലോ എന്നും സുധാകരൻ ചോദിച്ചു. 

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഇന്ത്യൻ റെയിൽവെക്കെതിരെയും എം വി ജയരാജൻ പ്രതികരിച്ചു. അപകടത്തിൽ മരിച്ചവർക്കോ പരുക്കെറ്റവർക്കോ ഒരു സഹായവും നൽകുന്നില്ല. റയിൽവേ അടിയന്തരമായി പരിക്കേറ്റവരുടെ കുടുംബത്തെ സഹായിക്കണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം എന്നും എം വി ജയരാജൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടി കാട്ടി റെയിൽവേക്ക് കത്ത് നൽകി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായം ഇന്ന് കളക്ടർ കുടുംബത്തിന് നൽകുമെന്നും എം വി ജയരാജൻ പറഞ്ഞു. 

Read More : ആന്ധ്ര മുന്‍ മുഖ്യമന്ത്രി ബിജെപിയിലേക്കെന്ന് സൂചന; കോണ്‍ഗ്രസ് വിട്ടത് ആഴ്ചകള്‍ക്ക് മുന്‍പ്

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം