ട്രെയിൻ തീവെയ്പ് കേസ്; ഷാറൂഖ് സെയ്ഫി റിമാൻഡിൽ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും

Published : Apr 07, 2023, 11:10 AM ISTUpdated : Apr 07, 2023, 12:04 PM IST
ട്രെയിൻ തീവെയ്പ് കേസ്; ഷാറൂഖ് സെയ്ഫി റിമാൻഡിൽ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും

Synopsis

ഇയാളെ ജയിലിലേക്ക് മാറ്റും. മാത്രമല്ല, വൈകാതെ പൊലീസ് കസ്റ്റഡിയപേക്ഷ നൽകും. 

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു. ഏപ്രിൽ 20 വരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി. ഇയാളെ ജയിലിലേക്ക് മാറ്റും. പ്രതിയെ ജില്ലാ ജയിലിലേക്ക് ആകും എത്തിക്കുന്നത്. അവിടെ എലാം സജ്ജമാക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു.  മാത്രമല്ല, വൈകാതെ പൊലീസ് കസ്റ്റഡിയപേക്ഷ നൽകും. 

ഷാരൂഖിൻ്റെ ദില്ലിയിലെ  ബന്ധുക്കളെയും കേരള പൊലീസ് സംഘം ചോദ്യം  ചെയ്തു .കേരളത്തിലേക്ക് ഒറ്റയ്ക്കാണോ സംഘമായിട്ടാണോ യാത്ര നടത്തിയത് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല .കാണാതായ ദിവസം മകൻ ബൈക്കിൽ കയറി പോയി എന്ന അമ്മയുടെ മൊഴി പൊലീസ്  വിശ്വാസത്തിൽ എടുത്തിട്ടില്ല.പൊതുവേ ശാന്തൻ എങ്കിലും ചില സാഹചര്യങ്ങളിൽ ആക്രമ സ്വഭാവം കാണിച്ചിരുന്നതായാണ് വിവരം.

Read More : ദില്ലിയിൽ ഷാരൂഖിന്‍റെ വേരുകൾ തേടി കേരള പൊലീസ്; 6 മാസത്തിനിടെ പ്രതി ബന്ധപ്പെട്ടവരെ തിരിച്ചറിയാൻ ശ്രമം

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം