
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്ന ഗവര്‍ണറുടെ നടപടി തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. നിയമസഭയെ പോലും തടസ്സപ്പെടുത്തുന്ന കേന്ദ്ര ഏജന്‍റ് ആയി ഗവർണർ പദവി മാറുകയാണ്. സർക്കാർ മിതത്വം പാലിച്ചത് കൊണ്ടാണ് തർക്കം രൂക്ഷം ആകാത്തതെന്നും എംഎ ബേബി പറഞ്ഞു.
ഗവര്‍ണര്‍ ഭക്ഷണം കഴിക്കണമെങ്കിൽ പോലും പുറത്ത് നിന്ന് ഭക്ഷ്യധാന്യങ്ങൾ വരണം. സര്‍ക്കാര്‍ മിതത്വം പാലിക്കുകയാണ്. നിയമസഭാ സമ്മേളനത്തിനുള്ള അനുമതിയിൽ ഗവര്‍ണറുടെ തുടര്‍ നിലപാട് അറിഞ്ഞ ശേഷം ബാക്കി പ്രതികരണമാകാമെന്നും എം എ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam