ബിനോയ് കോടിയേരി പാർട്ടി അംഗമല്ല; ലൈംഗിക പീഡന പരാതി സിപിഎം പരിശോധിക്കേണ്ടതില്ല: എം എ ബേബി

Published : Jun 24, 2019, 05:24 PM ISTUpdated : Jun 24, 2019, 05:48 PM IST
ബിനോയ് കോടിയേരി പാർട്ടി അംഗമല്ല; ലൈംഗിക പീഡന പരാതി സിപിഎം പരിശോധിക്കേണ്ടതില്ല: എം എ ബേബി

Synopsis

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായി ബം​ഗാൾ സ്വദേശിയായ യുവതി നൽ‌കിയ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിലാണ് എം എ ബേബിയുടെ പരാമർശം. 

തിരുവനന്തപുരം: പാർട്ടി അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ടാൽ പരിഹാരം കാണേണ്ടത് അവർ തന്നെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായി ബിഹാർ സ്വദേശിയായ യുവതി നൽ‌കിയ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിലാണ് എം എ ബേബിയുടെ പരാമർശം. 

ബിനോയ് കോടിയേരി പാർട്ടി അംഗമല്ലാത്തതിനാൽ ഇക്കാര്യം പാർട്ടി പരിശോധിക്കേണ്ടതില്ല. എല്ലാ കാര്യങ്ങൾക്കും കോടിയേരി മറുപടി നൽകിയിട്ടുണ്ട്. ഇനിയും മാധ്യമ പ്രവർത്തകർക്ക് സംശയങ്ങളുണ്ടെങ്കിൽ കോടിയേരി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധം; കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്, ജാമ്യമില്ലാ കേസ്
യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലിലെ സംഘർഷം; എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണം, ചെന്നിത്തലയെ കണ്ട് ശിവന്‍കുട്ടിയും നേതാക്കളും