
തൃശ്ശൂർ: എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (മാടമ്പ് ശങ്കരന്‍ നമ്പൂതിരി) അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കം നിരവധി നോവലുകള്‍ രചിച്ചു. 1983-ലെ മികച്ച നോവല്‍ സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമി പുരസ്കാരം 'മഹാപ്രസ്ഥാനം' എന്ന നോവലിനു ലഭിച്ചു. 2000-ല്‍ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam