മധു കൊലക്കേസ്: കൂറുമാറിയവർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകി കോടതി

Published : Apr 05, 2023, 12:24 PM ISTUpdated : Apr 05, 2023, 12:58 PM IST
മധു കൊലക്കേസ്: കൂറുമാറിയവർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകി കോടതി

Synopsis

ഉണ്ണികൃഷ്ണനാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന് മൊഴി നൽകിയത്. എന്നാൽ കോടതിയിൽ ഇത് ഉണ്ണികൃഷ്ണൻ തിരുത്തിയിരുന്നു. കാൽ പൊക്കുന്നത് മാത്രമാണ് കണ്ടതെന്നും ചവിട്ടുന്നത് കണ്ടില്ലെന്നുമുള്ള വിചിത്ര മൊഴിയാണ് ഉണ്ണികൃഷ്ണൻ കോടതിയിൽ പറഞ്ഞത്.

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ കൂറ് മാറിയ ഒമ്പത് സാക്ഷികൾക്കെതിരെ നടപടിക്ക് കോടതി നിർദേശം. മജിസ്ട്രേറ്റിന് മുന്നിൽ 164 പ്രകാരം രഹസ്യമൊഴി നൽകിയ ശേഷം മൊഴി തിരുത്തിയ ഏഴ് പേർ അടക്കമുള്ളവർക്കെതിരെയാണ് തുടർനടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. മൊഴി നകിയ ശേഷം  24 സാക്ഷികളാണ് കോടതിയിൽ കൂറുമാറിയത്.

PW 2. ഉണ്ണികൃഷ്ണൻ, PW 3. ചന്ദ്രൻ, PW 4. അനിൽകുമാർ, PW 5. ആനന്ദൻ, PW 6. മെഹറുന്നീസ്, PW 7 റസാഖ്‌, PW 9. ജോളി, PW 20. സുനിൽ കുമാർ, PW 26. അബ്ദുൽ ലത്തീഫ് എന്നിങ്ങനെ ഒമ്പത് പേർക്കെതിരെയാണ് നടപടിക്ക് നിർദ്ദേശം.. കൂറുമാറിയ സാക്ഷികളിൽ ആറ് പേർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ തീർപ്പ് വരുന്ന മുറയ്ക്ക് കൂറ് മാറ്റത്തിനു നടപടി തുടങ്ങണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

ഉണ്ണികൃഷ്ണനാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന് മൊഴി നൽകിയത്. എന്നാൽ കോടതിയിൽ ഇത് ഉണ്ണികൃഷ്ണൻ തിരുത്തിയിരുന്നു. കാൽ പൊക്കുന്നത് മാത്രമാണ് കണ്ടതെന്നും ചവിട്ടുന്നത് കണ്ടില്ലെന്നുമുള്ള വിചിത്ര മൊഴിയാണ് ഉണ്ണികൃഷ്ണൻ കോടതിയിൽ പറഞ്ഞത്. മധുവിന്റെ അടുത്ത ബന്ധും മൊഴി തിരുത്തിയിരുന്നു. 

കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേരെയാണ് ഏഴ് കഠിന തടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതി ഹുസൈന് 10,5000 രൂപയും മറ്റ് 12 പേർക്ക് 1,18,000 രൂപയുമാണ് പിഴ വിധിച്ചത്. ഇതിൽ പകുതി തുക മധുവിന്റെ അമ്മയ്ക്ക് നൽകണം. ഐപിസി 352ാം വകുപ്പ് പ്രകാരം ബലപ്രയോഗ കുറ്റം മാത്രം ചുമത്തിയ 16ാം പ്രതി മുനീറിന് കോടതി മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ കേസിൽ പല സമയങ്ങളിലായി മൂന്ന് മാസത്തിലേറെ ജയിലിൽ കഴിഞ്ഞതിനാൽ പിഴ തുക മാത്രം അടച്ചാൽ മതിയാകും. 

Read More : മധുവിന് നീതി; 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി, കൂറുമാറിയവർക്കെതിരെ നടപടിക്ക് നിർദ്ദേശം

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം