ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം, 10 പേർക്ക് ജീവൻ നഷ്ടമായി, നിരവധിപേർക്ക് പരിക്ക്

Published : Mar 26, 2026, 09:54 PM IST
Accident

Synopsis

മധ്യപ്രദേശിലെ ഛിന്ദ്‌വാരയിലുണ്ടായ വാഹനാപകടത്തില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിലുണ്ടായ വാഹനാപകടത്തില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം. ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബസിൽ 40-ലധികം യാത്രക്കാരുണ്ടായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ നിന്ന് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. 20-ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഞ്ചേശ്വരത്തിന് പിന്നാലെ മങ്കടയിലും എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു; 'ആരെ പിന്തുണയ്ക്കുമെന്ന് പിന്നീട് തീരുമാനിക്കും'
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്, നാളെ മുതൽ പണിമുടക്ക് പുനരാരംഭിക്കും