മദ്രാസ് ഐഐടി ക്യാമ്പസിൽ പൊലീസിനെ വിന്യസിച്ചു; സുദർശൻ പത്മനാഭനെ ഉടന്‍ ചോദ്യം ചെയ്യും

By Web TeamFirst Published Nov 16, 2019, 12:36 PM IST
Highlights

ക്യാമ്പസിൽ പൊലീസുകാരെ വിന്യസിച്ചു. സുദർശൻ പത്മനാഭനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. 

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് ക്രൈംബ്രാഞ്ച് നിർദേശം. ക്യാമ്പസിൽ പൊലീസുകാരെ വിന്യസിച്ചു. സുദർശൻ പത്മനാഭനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.  

'മുട്ടുകുത്തിയനിലയില്‍ തൂങ്ങിനില്‍ക്കുകയാണ്': ഫാത്തിമയുടെ മരണത്തില്‍ നിര്‍ണായക തെളിവായി സഹപാഠിയുടെ സഹപാഠിയുടെ വാട്സ് ആപ്പ് സന്ദേശം...

ഇതിനിടെ ഫാത്തിമയുടെ പിതാവിന്‍റേയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നത് പൂർത്തിയായി. ക്രൈംബ്രാഞ്ച് അഡീഷ്ണൽ കമ്മീഷ്ണര്‍ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ കേസിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഈശ്വരമൂർത്തി വ്യക്തമാക്കി.മരണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ തെളിവുകള്‍ ഫാത്തിമയുടെ കുടുംബം അന്വേഷണസംഘത്തിന് കൈമാറി.

ഫാത്തിമയുടെ മൃതദേഹം കൊണ്ടുപോയത് ട്രക്കിൽ, പൊലീസ് പെരുമാറിയത് അസാധാരണമായി: വെളിപ്പെടുത്തലുമായി ബന്ധു...

 

click me!