
തിരുവനന്തപുരം: മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കന്യാകുളങ്ങര സ്വദേശി നജീമിനെയാണ് (52) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. നജീമിനെ ഭയന്ന് കുട്ടി മദ്രസയിൽ പോകാൻ വരെ മടിച്ചിരുന്നു. എന്നാൽ, ഇതറിയാതെ വീട്ടുകാർ കുട്ടിയെ നിർബന്ധിച്ച് മദ്രസയിൽ അയക്കുകയായിരുന്നു. കഴിഞ്ഞദിവസം മദ്രസയിൽ നിന്ന് കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. തുടർന്നാണ് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. പിന്നാലെ രക്ഷിതാക്കൾ വട്ടപ്പാറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
നജീം നിരന്തരമായി ലൈംഗികാതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. പുറത്ത് പറയരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നു മനസിലാക്കിയതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam