'മഹാരാജാസ് കോളേജ് ഉടൻ തുറക്കും, അക്രമസംഭവങ്ങളെ വളരെ ​ഗൗരവത്തോടെ കാണുന്നു': മന്ത്രി ആർ ബിന്ദു

Published : Jan 18, 2024, 08:17 PM ISTUpdated : Jan 18, 2024, 08:19 PM IST
'മഹാരാജാസ് കോളേജ് ഉടൻ തുറക്കും, അക്രമസംഭവങ്ങളെ വളരെ ​ഗൗരവത്തോടെ കാണുന്നു': മന്ത്രി ആർ ബിന്ദു

Synopsis

ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ഡോ ബിന്ദു അറിയിച്ചു.

കൊച്ചി: സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് ഉടൻ തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. കോളേജിലുണ്ടായ അക്രമസംഭവങ്ങളെ ​ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർത്ഥികൾക്കും ഒരദ്ധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഭാവിയിൽ കോളേജിൽ ഇത്തരം സംഘർഷസാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർത്ഥി സർവ്വകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളേജ് തുറന്നു പ്രവർത്തിപ്പിക്കും. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ഡോ ബിന്ദു അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: മത്സരിക്കാനില്ല; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ്
കാരയ്ക്കാമണ്ഡപത്തെ സ്ഫോടനം; പാറമടകളിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്‌തുക്കൾ വീട്ടിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ അന്വേഷണം