മഹാരാഷ്ട്രയിലെ ബിജെപി സഖ്യം: അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി എൻസിപി കേരളാ ഘടകം

Published : Nov 23, 2019, 11:11 AM ISTUpdated : Nov 23, 2019, 11:19 AM IST
മഹാരാഷ്ട്രയിലെ ബിജെപി സഖ്യം: അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി എൻസിപി കേരളാ ഘടകം

Synopsis

അപ്രതീക്ഷിത അട്ടിമറി ഞെട്ടലോടെയാണ് കേരള ഘടകം ഉൾക്കൊള്ളുന്നത്.മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷവും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാത്ത അവസ്ഥയിലാണ് കേരള ഘടകം. 

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയിൽ ഞെട്ടി കേരളത്തിലെ എൻസിപി ഘടകം. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിൽ അജിത് പവാര്‍ പങ്കാളിയായതോടെ പെട്ടെന്നൊരു പ്രതികരണത്തിന് പോലും കഴിയാത്ത വിധം പ്രതിരേധത്തിലായിരുന്നു കേരള എൻസിപി. എന്താണ് നടന്നതെന്ന് പോലും നേതാക്കൾക്ക് വ്യക്തതയില്ലാത്ത അവസ്ഥയിലായി. മാത്രമല്ല ഇടത് മുന്നണിയുടെ ഘടക കക്ഷിയെന്ന നിലയിൽ ദേശീയ നേതൃത്വത്തിൽ ഒരു വിഭാഗം ബിജെപിയുമായി  സഖ്യത്തിൽ ഏര്‍പ്പെടുന്ന സാഹചര്യവും കേരള എൻസിപിയെ പ്രതിരോധത്തിലാക്കുകയാണ്. 

അജിത് പവാറിന്‍റെ നീക്കം വ്യക്തപരമാണെന്ന പ്രഖ്യാപനവുമായി ശരത് പവാറിന്‍റെ ട്വീറ്റ് എത്തിയ ശേഷമാണ് എന്തെങ്കിലും ഒരു പ്രതികരണത്തിന് സംസ്ഥാന എൻസിപി നേതൃത്വം തയ്യാറായത്. ശരത് പവാര്‍ ബിജെപി സഖ്യത്തിന് എതിരായ നിലപാടെടുത്തതിൽ വലിയ ആശ്വാസവും കേരളത്തിലെ എൻസിപി നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനം ലംഘിച്ച് ബിജെപിയുമായി ധാരണ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന എൻസിപി നേതാവ് ടിപി പീതാംബരന്‍റെ പ്രതികരണം.

 

കേരളത്തിലെ എൻസിപി എന്നും ഇടത് മുന്നണിക്കൊപ്പമാണെന്നും ബിജെപി സഖ്യത്തെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മാണി സി കാപ്പൻ എംഎൽഎ പ്രതികരിച്ചു. പ്രതികരണം തേടി സമീപിച്ചപ്പോൾ ശരത് പവാറുമായി സംസാരിക്കാൻ സമയം വേണമെന്നായിരുന്നു ആദ്യം മാണി സി കാപ്പന്‍റെ പ്രതികരണം. അജിത് പവാറിനെ തള്ളി ശരത് പവാറിന്‍റെ ട്വീറ്റ് എത്തിയതോടെയാണ് കേരളത്തിലെ എൻസിപി ഘടകം ഇടത് മുന്നണിക്കൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്ന മാണി സി കാപ്പന്‍റെ പ്രതികരണം. 

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ ആദ്യമണിക്കൂറുകളിൽ അറിയാൻ മന്ത്രി എകെ ശശീന്ദ്രനും ആയില്ല. ജപ്പാൻ കൊറിയ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും ഒപ്പം പോകുന്ന മന്ത്രി എകെ ശശീന്ദ്രൻ രാഷ്ട്രീയ നാടകം നടന്ന ആദ്യമണിക്കൂറുകളിൽ വിമാനയാത്രയിലായിരുന്നു .

മഹാരാഷ്ട്രയിൽ ബിജെപിയെ എൻസിപി നേതാവ് അജിത് പവാര്‍ പിന്തുണച്ചതോടെ എൻസിപി നിലപാടിൽ വിശദീകരണം അറിയിക്കേണ്ട ബാധ്യത ഇടത് മുന്നണിക്കും സിപിഎമ്മിനും ഉണ്ട്. പവാര്‍ പക്ഷത്താണെന്നാകും സിപിഎം വിശദീകരണം എന്ന് പരിഹാസവുമായി ഇതിനകം തന്നെ കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്
ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്