കൂടിക്കാഴ്ച വിജയം, ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി: കർദിനാൾ ആലഞ്ചേരി

Published : Apr 25, 2023, 02:38 PM ISTUpdated : Apr 25, 2023, 04:25 PM IST
കൂടിക്കാഴ്ച വിജയം, ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി: കർദിനാൾ ആലഞ്ചേരി

Synopsis

ക്രൈസ്തവർക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും എല്ലാ മതസ്ഥർക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ആലഞ്ചേരി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും എല്ലാ മതസ്ഥർക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ആലഞ്ചേരി അറിയിച്ചു. 

വന്ദേഭാരതിന് സ്റ്റോപ്പില്ല; ചെങ്ങന്നൂരിലും തിരൂരിലും യുഡിഎഫ് പ്രതിഷേധം

കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. കേരളത്തിനായി പുതിയ പദ്ധതികൾ കൊണ്ടുവരുന്നതിനെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഭാരതത്തെ ഒന്നായാണ് കാണുന്നതെന്നും വികസന പരിപാടികളിൽ സഹകരിക്കാൻ കേരളവും തയാറാകണമെന്നും പ്രധാനമന്ത്രി അറിയിച്ചതായും എല്ലാ പ്രശ്നങ്ങളേയും അദ്ദേഹം തുറന്ന മനോഭാവത്തോടെയാണ് ശ്രവിച്ചതെന്നും ആലഞ്ചേരി വ്യക്തമാക്കി. പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി തന്നെ അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കാൻ സാധിച്ചതിൽ സഭാധ്യക്ഷൻമാർക്ക് ഏറെ സന്തോഷമാണെന്നും കർദിനാൾ ആലഞ്ചേരി കൂട്ടിച്ചേർത്തു. 

പ്രധാനമന്ത്രി പങ്കെടുത്ത വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയല്ല: ചെന്നിത്തല

 

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും