
തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഹോസ്റ്റലിന് പുറത്തെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ആരംഭിച്ചു. ഇതിനിടെ എസ്.എഫ്.ഐയുടെ കൊടി പ്രതിഷേധക്കാർ കത്തിച്ചു. പോലീസുകാരടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
സിപിഎം നേതാക്കളായ വിഎസ് ജോയ്, വി. ശിവന്‍കുട്ടി എന്നിവരും ഹോസ്റ്റലില്‍ എത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിനും ലാത്തിചാര്‍ജില്‍ പരിക്കേറ്റു. മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് അക്രമമഴിച്ചുവിടുകയായിരുന്നുവെന്ന് സഞ്ജീവ് ആരോപിച്ചു. ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരായ അബിന്‍ വര്‍ക്കി, സുധീര്‍ ഷാ പാലോട് എന്നിവരും എത്തി. ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുമ്പോള്‍ എന്തിനാണ് എസ്എഫ്ഐ ആക്രമിക്കുന്നതെന്ന് ഇരുവരും ചോദിച്ചു.
സംഘർഷം രൂക്ഷമായതോടെ പോലീസ് ഹോസ്റ്റൽ വളപ്പിലേക്ക് പ്രവേശിച്ചു. അതിനിടെ ഒരുവിഭാഗം പ്രവർത്തകർ ഹോസ്റ്റലിന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെ പോലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു. പ്രദേശത്ത് ജലപീരങ്കി വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്. നിലവിൽ വലിയ രീതിയിലുള്ള സംഘർഷസാധ്യതയാണ് പ്രദേശത്ത് നിലനിൽക്കുന്നത്.
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷം. മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്ഥലത്ത് വേണ്ടത്ര പൊലീസ് വിന്യാസം ഇല്ലാതിരുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി. ഇതിനുപിന്നാലെ ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസുകാർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam