വളാഞ്ചേരിയിൽ വൻ ലഹരിവേട്ട; കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിക്കൊപ്പം 43 ഗ്രാം എംഡിഎംഎയും 4 കിലോ കഞ്ചാവും പിടികൂടി

Published : Aug 21, 2026, 04:42 PM IST
MDMA Arrest

Synopsis

വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. ഇതിനൊപ്പം കോടികൾ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛര്‍ദ്ദിയും പൊലീസ് കണ്ടെടുത്തു.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. ഇതിനൊപ്പം കോടികൾ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛര്‍ദ്ദിയും പൊലീസ് കണ്ടെടുത്തു. ​സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ ഉറവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി; 'നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക'
തുറവൂരിൽ വൻ കഞ്ചാവ് വേട്ട; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ