അങ്കമാലിയിൽ വൻ അഗ്നിബാധ; ഒരു തൊഴിലാളിയ്ക്ക് പരിക്ക്, മറ്റു ജീവനക്കാർ ഓടിരക്ഷപ്പെട്ടു

Published : Aug 25, 2026, 04:35 PM ISTUpdated : Aug 25, 2026, 06:19 PM IST
angamaly fire

Synopsis

അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ ആണ് തീപിടിത്തം ഉണ്ടായത്

കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിച്ചതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള കടയിലാണ് സംഭവം.

വൈകീട്ട് 4 മണിയോടെയാണ് ബാബുസ് ട്രെഡേഴ്‌സ് ആൻ്റ് സൂപ്പർ മാർക്കറ്റിൽ തീ പടർന്നത്. തൊഴിലാളികൾ ഓടി മാറിയതിനാലും, നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പെട്ടെന്ന് മാറ്റിയത് കൊണ്ടും വലിയ ദുരന്തം ഒഴിവായി. കടയിൽ വലിയ അളവിൽ നോട്ട് ബുക്സ് സൂക്ഷിച്ചിരുന്നു. ഇതാണ് തീ ആളിക്കാത്താൻ ഒരു കാരണം. എട്ടോളം ഫയർ സ്റ്റേഷനിൽ നിന്നും നിരവധി യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മിനികൂപ്പർ അപകടത്തിൽ പ്രതിയെ സംരക്ഷിക്കാൻ ഒത്തുകളിയെന്ന ആരോപണം ശക്തമാക്കി കുടുംബം, ഒപ്പം സിപിഎമ്മും; ഇല്ലെന്ന് പൊലീസ്, സംരക്ഷിക്കില്ലെന്ന് ചെന്നിത്തല
ദേവികയുടെയും ​ഗോപികയുടെയും ഇയാസിന്റെയും വീട്ടിലേക്ക് നേരിട്ട് വിളിച്ച് ആലുല റൂറൽ എസ്പി, ആശങ്ക വേണ്ടെന്ന് ഉറപ്പ് നൽകി