
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ ക്ലൈമാക്സിൽ ഒരുപാട് ട്വിസ്റ്റുകൾ ഉണ്ടായിരിക്കുമെന്ന് ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാർത്ഥി മേജർ രവി. ഒറ്റപ്പാലത്ത് ശക്തമായ പോരാട്ടം നടക്കുമെന്നും മണ്ഡലത്തിൽ പോസിറ്റീവ് വൈബാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്റെ അടുത്ത സുഹൃത്തായ രമേഷ് പിഷാരടിക്ക് ആശംസകൾ നേർന്ന മേജർ രവി, പാലക്കാട് മത്സലത്തില്‍ ജയിക്കുന്നത് ശോഭ സുരേന്ദ്രനായിരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചരണത്തിന് ചൂടൊന്നും പ്രശ്നമല്ലെന്നും, ചൂടും മഴയും മഞ്ഞും മലയുമൊക്കെ കുറേ കണ്ടിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു. “ഇറങ്ങിക്കഴിഞ്ഞു, ഇനി കുളിച്ചിട്ടേ കയറൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താര സ്ഥാനാർത്ഥികൾ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാത്തത് അശ്രദ്ധയാണെന്നും, ഷോർട്ട് കട്ട് വഴി വരുന്നവരോട് തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രവർത്തകരാണ് പാർട്ടിയെ നയിക്കേണ്ടതെന്നും മേജർ രവി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam