യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ് പ്രവർത്തകർ

Published : Mar 20, 2026, 07:10 PM IST
Rahul Mamkootathil

Synopsis

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ തുടങ്ങാൻ ഒരുക്കങ്ങൾ നടക്കുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ വാഹനത്തിൽ കടന്നു വന്നത്. പ്രവർത്തകർ രാഹുലിന്റെ വാഹനം പൊതിഞ്ഞു. പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും രാഹുലിറങ്ങിയില്ല.

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ഒരുക്കങ്ങൾ നടക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ എത്തിയതോടെ സ്ഥലത്ത് ആശയക്കുഴപ്പം. റോഡ് ഷോ ആരംഭിക്കാനിരിക്കെ വാഹനത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ വളഞ്ഞു. വാഹനം നിർത്തി പുറത്തിറങ്ങാൻ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ പുറത്തിറങ്ങിയില്ല. പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രവർത്തകരോട് പറഞ്ഞു. പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ലെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ത്രികോണ പോരിന്‍റെ ചൂടും ചൂരുമുള്ള വട്ടിയൂർക്കാവ്; എംഎൽഎ ബ്രോയെ നേരിടാൻ കോൺഗ്രസിന്‍റെ വജ്രായുധം, ബിജെപിയുടെ ഹൈപ്രൊഫൈൽ സ്ഥാനാർഥിയും
4 ജില്ലകളിൽ ക്ലീൻ സ്വീപ്പ്; ആത്മവിശ്വാസത്തിൽ വി ഡി സതീശൻ, ഏതൊക്കെയാണ് ആ ജില്ലകൾ? 2021ലെ കണക്കുകൾ ഇങ്ങനെ