
തിരുവനന്തപുരം: ഐപിഎസ് തലത്തിൽ വൻ അഴിച്ചുപ്പണി. തിരുവനന്തപുരം, കൊച്ചി കമ്മീഷണർമാർക്കും ഐജിമാർക്കും മാറ്റം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജിയായിരുന്ന പി പ്രകാശിനെ ഇന്‍റലിജൻസിലേക്ക് മാറ്റി. കൊച്ചി സിറ്റി പൊലീസ് കമ്മീഷൻറായ സി എച്ച് നാഗരാജലുവാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. കെ സേതുരാമനാണ് പുതിയ കൊച്ചി കമ്മീഷണർ.
രാജ് പാൽമീണയാണ് പുതിയ കോഴിക്കോട് കമ്മീഷണർ, കെ ഇ ബൈജു കോഴിക്കോട് ഡിസിപിയാകും. ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ഹർഷിത അത്തല്ലൂരിയെ വിജിലൻസിൽ നിയമിച്ചു. ഐജിയായി സ്ഥാനകയറ്റം ലഭിച്ച നീരജ് കുമാർ ഗുപ്തയെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ഐജിയായ സ്ഥാനകയറ്റം ലഭിച്ച അക്ബറിനെ ട്രാഫിക് ഐജിയായി നിയമിച്ചു, ഹേമലതയാണ് പുതിയ കണ്ണൂർ റൂറൽഎസ്പി. അഞ്ച് ഐജിമാർക്ക് എഡിജിപിമാരായും സ്ഥാനകയറ്റം ലഭിച്ചു. എച്ച് വെങ്കിടേഷിനെ ആംഡ് പൊലിസ് ബറ്റാലിയൻ എഡിജിപിയാക്കി. ഗോപേഷ് അഗർവാളിനെ പൊലീസ് അക്കാദമിയിലും ടി വിക്രമിനെ സൈബർ സുരക്ഷ എഡിജിപിയായും നിയമിച്ചു. സ്ഥാനകയറ്റം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
അതേസമയം, ഐ ജി അനൂപ് ജോൺ കുരുവിളയെ റോയിലേക്ക് നിയമിച്ചു. രഹസ്വാന്വേഷണ വിഭാഗമായ റോയിൽ ഡയറക്ടറായാണ് നിയമനം.
നിലവിൽ പൊലീ സ് ആസ്ഥാന ഐ ജിയാണ് അനൂപ് ജോൺ കുരുവിള. റോ മേധാവിയായി ഹോർമിസ് തരകൻ പോയതിന് ശേഷം റോയിൽ ഒരു മലയാളി ഓഫീസർക്ക് ലഭിക്കുന്ന സുപ്രധാന തസ്തികയാണ്.