
തിരുവനന്തപുരം : വിദ്യാർത്ഥി- യുവജന സംഘടനകളിലെ നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്റെ പരാമർശം വിവാദത്തിൽ. ലോക ലഹരി വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമർശം. വിവാദമായതോടെ ചാനലുകളെ കുറ്റപ്പെടുത്തി മന്ത്രി മലക്കം മറിഞ്ഞു. നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിച്ച് ചാനലുകൾ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്നാണ് മന്ത്രിയുടെ ആരോപണം.
അന്താരാഷ്ട്രാ ലഹരിവിരുദ്ധ ദിനത്തിൻറെ സംസ്ഥാന തല ഉദ് ഘാടനം പ്രസംഗത്തിലായിരുന്നു യുവജന സംഘടനാ പ്രവർത്തകരെ കുറിച്ച് മന്ത്രിയുടെ വിവാദമായ പരാമർശം. ചാനലുകളിൽ പരാമർശം വാർത്താകുന്നതായി പേഴ്സണൽ സ്റ്റാഫ് അംഗം അറിയിച്ചതോടെ പ്രസംഗത്തിൻറെ അവസാന ഭാഗത്തിൽ തന്നെ മന്ത്രി മാധ്യമങ്ങൾക്കെതിരെ തിരിയുകയായിരുന്നു.
കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നത്. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.
വീഡിയോ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam