മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: അഭിഭാഷക കമ്മീഷൻ ഇന്ന് സ്ഥലത്തെത്തും, സർക്കാർ മറ്റന്നാൾ ഹൈക്കോടതിയെ സമീപിക്കും

Published : May 23, 2026, 06:25 AM IST
malayidamthuruthu

Synopsis

പൊലീസിൻ്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാര്‍ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ലെന്നായിരുന്നു മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി. ശ്രീനിജിന്‍റെ പ്രതികരണം.

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തര്‍ക്ക ഭൂമിയിലുള്ളവരെ കുടിയൊഴിപ്പിക്കില്ലെന്ന് താമസക്കാര്‍ക്ക് ഉറപ്പ് നൽകി സര്‍ക്കാര്‍. മന്ത്രി റോജി എം. ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് കുടിയിറക്കൽ നടപടി പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുൻസിഫ് കോടതിയുടെ നിര്‍ദേശം. അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്ത് എത്തും. പൊലീസിൻ്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാര്‍ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ലെന്നായിരുന്നു മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി. ശ്രീനിജിന്‍റെ പ്രതികരണം. അഭിഭാഷക കമ്മീഷൻ വന്നാൽ, പ്രതിരോധിക്കുമെന്ന് സമരസതി അറിയിച്ചു. സ്ഥലത്ത് ഡിവൈഎഫ്ഐയുടേയും സിപിഎമ്മിൻ്റേയും പ്രതിഷേധം ഇന്നുമുണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രീകുമാറെന്ന ബിലാല്‍, ഒരു യുവതിയെ ദുബായിൽ എത്തിച്ചാൽ 1 ലക്ഷം, മാസം തോറും കമ്മീഷനും; മോഡലിങ്ങിന്‍റെ മറവിലെ സെക്സ് റാക്കറ്റ്, ഞെട്ടിക്കുന്ന വിവരങ്ങൾ
11 മാസമായി കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്നു, സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കണം; എം.എസ്.സി എൽസ-3 ചരക്കുകപ്പലിലെ 7 ജീവനക്കാർ കേരള ഹൈക്കോടതിയിൽ