മലപ്പുറത്ത് കോൺ​ഗ്രസ് നേതാവ് കെപിഎസ് തങ്ങൾ പാർട്ടിവിട്ടു; തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ

Published : Apr 16, 2025, 02:09 PM IST
മലപ്പുറത്ത് കോൺ​ഗ്രസ് നേതാവ് കെപിഎസ് തങ്ങൾ പാർട്ടിവിട്ടു; തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ

Synopsis

ജോയ് പ്രസിഡൻ്റായതുമുതല്‍ ചെറുകാവ് പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. 

മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. മുൻ കെപിസിസി അംഗവും കര്‍ഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ കെപിഎസ് ആബിദ് തങ്ങളാണ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ചത്. ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്തും പ്രതിഷേധിച്ചുമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ജോയ് പ്രസിഡൻ്റായതുമുതല്‍ ചെറുകാവ് പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. ജോയിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അഞ്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ആബിദ് തങ്ങള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഭീഷണിപ്പെടുത്തിയാലും ബിജെപിയോട് മാപ്പ് പറയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ദിവ്യ എസ് അയ്യർക്കെതിരെയും വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി