ലീസ് കാലാവധി അവസാനിച്ചു, ഷട്ടർ അടച്ച് പൂട്ടിട്ടു; വിദേശമദ്യശാല ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു

Published : May 02, 2025, 05:31 PM IST
ലീസ് കാലാവധി അവസാനിച്ചു, ഷട്ടർ അടച്ച് പൂട്ടിട്ടു; വിദേശമദ്യശാല ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു

Synopsis

ഷട്ടർ പൂട്ടിയതോടെ ജീവനക്കാർ കെട്ടിടത്തിൽ കുടുങ്ങി. തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് ഉടമ ഷട്ടർ തുറന്നത്.

പാലക്കാട്: പാലക്കാട് കാഞ്ഞിരത്തെ വിദേശമദ്യശാലയിൽ ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു. ഇന്ന് രാവിലെയാണ് കെട്ടിട ഉടമ മദ്യഷോപ്പിന് പൂട്ടിട്ടത്. കെട്ടിടത്തിൻ്റെ ലീസ് കാലാവധി കഴിഞ്ഞതിനെ തുടർന്നായിരുന്നു സംഭവം. രാവിലെ ആറ് ജീവനക്കാർ കെട്ടിടത്തിന്റെ ഷട്ടർ തുറന്ന് അകത്തേക്ക് കയറി. തുടർന്നാണ് കെട്ടിട ഉടമ ജീവനക്കാരെ പൂട്ടിയിട്ടത്.

ഷട്ടർ പൂട്ടിയതോടെ ജീവനക്കാർ കെട്ടിടത്തിൽ കുടുങ്ങി. തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് ഉടമ ഷട്ടർ തുറന്നത്. തുടർന്ന് കെട്ടിടത്തിൽ ഇനി മദ്യഷോപ്പ് പ്രവർത്തിക്കാനാവില്ല എന്ന് ഉടമ അറിയിക്കുകയും ചെയ്തു. ലീസ് കാലാവധി കഴിഞ്ഞ ഉടൻ മദ്യഷോപ്പ് ഒഴിയണം എന്ന് നിർദ്ദേശിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Read More:'പിണറായിക്ക് പണി കിട്ടി, ആശമാരുടെയും ശ്രീമതി ടീച്ചറുടെയും കണ്ണീർ പിണറായിക്ക് എതിരാണ്'; കെ മുരളീധരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്