പ്ലസ് വൺ പ്രവേശനം പൂർത്തിയായി, ചരിത്രമെഴുതി മലപ്പുറം, തിളങ്ങുന്ന നേട്ടം

Published : Oct 15, 2022, 06:29 PM ISTUpdated : Oct 15, 2022, 11:21 PM IST
പ്ലസ് വൺ പ്രവേശനം പൂർത്തിയായി, ചരിത്രമെഴുതി മലപ്പുറം, തിളങ്ങുന്ന നേട്ടം

Synopsis

മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. ഹയർസെക്കന്‍ററിയില്‍ ആകെ 3,85,909 പേർ പ്രവേശനം നേടി. 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ  പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിൽ. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. തിരുവനന്തപുരത്ത് 33,363 പേരാണ് പ്രവേശനം നേടിയത്. 10,423 പേര്‍ പ്രവേശനം നേടിയ ഇടുക്കിയിലാണ് ഏറ്റവും കുറവ്. 

ഹയർസെക്കന്‍ററിയില്‍ ആകെ 3,85,909 പേർ പ്രവേശനം നേടി. വൊക്കേഷണൽ ഹയർ സെക്കന്‍ററി പ്രവേശനം നേടിയവർ  29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വൺ പ്രവേശനം നേടാനായി. ഹയർ സെക്കന്‍ററിയില്‍ 43,772 ഉം വൊക്കേഷണൽ ഹയർ സെക്കന്‍ററിയില്‍ 3,916 ഉം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പരാതികൾ ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാനായിയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

ഓരോ ജില്ലയിലും പ്രവേശനം നേടിയവരുടെ എണ്ണം 

തിരുവനന്തപുരം - 33,363
കൊല്ലം - 27,359
പത്തനംതിട്ട - 11,371
ആലപ്പുഴ - 20,896
കോട്ടയം - 20,721
ഇടുക്കി - 10,423
എറണാകുളം - 32,996
തൃശ്ശൂർ - 34,065
പാലക്കാട് - 32,918
കോഴിക്കോട് - 39,697
വയനാട് - 10,610
കണ്ണൂർ  - 32,679
കാസർഗോഡ് - 16,082

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ