മലപ്പുറം മതേതരവാദികളുടെ പറുദീസ; മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാം നിറങ്ങളും ചേർന്നതെന്ന് കെ ടി ജലീൽ

Published : Oct 03, 2026, 08:39 PM IST
k t jaleel

Synopsis

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാം നിറങ്ങളും ചേർന്നതാണെന്നും 2006ൽ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറം എന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

മലപ്പുറം: മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാം നിറങ്ങളും ചേർന്നതാണെന്നും 2006ൽ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറം എന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. സിപിഎം മുൻ എംഎൽഎ പി നന്ദകുമാറിന്റെ വിദ്വേഷ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം. അതേസമയം, മലപ്പുറത്തിനെതിരെയുള്ള വിദ്വേഷ പരാമർശത്തിൽ പ്രതികരണവുമായി പൊന്നാനി എംഎൽഎ കെപി നൗഷാദലിയും രം​ഗത്തെത്തി. സംഘപരിവാരത്തിന് കേരള സ്റ്റോറി പോലെ മലപ്പുറം സ്റ്റോറിയുണ്ടാക്കാൻ സിപിഎം ത്രഡും, സ്പാർക്കും സംഭാവന ചെയ്യുന്നു. വിദ്വേഷ പരാമർശം സിപിഎമ്മിന്റെ വീഴ്ചയല്ല, ഉള്ളിലിരിപ്പിന്റെ ബഹിർപുരണമാണെന്നും നൗഷാദലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട', വിദ്യാഭ്യാസ മന്ത്രിക്ക് ലീഗ് നേതൃത്വത്തിന്‍റെ നിർദേശം, വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം'
നെടുങ്കണ്ടത്ത് കെ എസ് യു പ്രവർത്തകർക്ക് മർദനമേറ്റ സംഭവം: പഞ്ചായത്ത്‌ ജീവനക്കാരന് സസ്പെൻഷൻ; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം