കൃത്രിമക്കാൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.
കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയിൽ പരാതിക്കാരനായ അബ്ദുൽ ജബ്ബാറിന് സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അബ്ദുൽ ജബ്ബാറിനെ ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ തുടർനടപടികൾക്കായി തിരുവനന്തപുരത്തേക്ക് വരാൻ നിർദ്ദേശിക്കുകയും ചെയ്തു. കൃത്രിമക്കാൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, നിലവിലെ ആരോഗ്യസ്ഥിതി കാരണം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രയാസം അബ്ദുൽ ജബ്ബാർ ഉദ്യോഗസ്ഥരെ അറിയിച്ചു.













