മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ; വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് വിറ്റതായി വിവരം

Published : Sep 18, 2026, 08:05 AM IST
malappuram mampad mes college teacher mdma case

Synopsis

സുഹൈൽ വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി മലപ്പുറം എസ്പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ വില്പനയുമായി ബന്ധപ്പെട്ട് നാലുപേരും പിടിയിലായത്.

മലപ്പുറം: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ. മമ്പാട് ​എംഇഎസ് കോളേജിലെ ​ഗസ്റ്റ് അധ്യാപകൻ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ സുഹൈൽ മോങ്ങം സ്വദേശിയും മൂന്നുവർഷമായി മമ്പാട് എംഇഎസ് കോളേജിലെ ​ഗസ്റ്റ് അധ്യാപകനുമാണ്.

സുഹൈൽ വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി മലപ്പുറം എസ്പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ വില്പനയുമായി ബന്ധപ്പെട്ട് നാലുപേരും പിടിയിലായത്. സുബ്രഹ്മണ്യനാണ് എംഡിഎംഎയും കഞ്ചാവുമായി ആദ്യം പിടിയിലായത്. ഇയാളുടെ ഫോണും പണമിടപാടുകളും പരിശോധിച്ചതോടെ സുഹൈലുമായുള്ള ബന്ധം കണ്ടെത്തി. പിന്നാലെ സുഹൈലും പിടിയിലായി. മറ്റുപ്രതികളായ റീന, വിവേക് എന്നിവർക്ക് പണം വാങ്ങി എംഡിഎംഎ വിതരണംചെയ്തിരുന്നത് സുഹൈലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയേയും ശിവസേനയേയും പുകഴ്ത്തിയ സംഭവം; ദിവാകരനോട് വിശദീകരണം തേടാൻ സിപിഐ, ജില്ലാ കൗൺസിൽ നോട്ടീസ് നൽകും
മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, റിപ്പോർട്ടർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും