വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം, മലപ്പുറം സ്വദേശി ശ്രീലങ്കയിൽ വെച്ച് മരിച്ചു

Published : Jun 27, 2026, 12:11 PM ISTUpdated : Jun 27, 2026, 12:26 PM IST
youth died

Synopsis

ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും

മലപ്പുറം: സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയിൽ മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യയും  സുഹൃത്തുക്കളും ഇര്‍ഫാന്‍റെ ഒപ്പമുണ്ടായിരുന്നു. സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിൽ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. അവശനിലയിലായ ഇര്‍ഫാനെ കരക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയി. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കൊളംബോയിലെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദുരിതയാത്ര വിവരിച്ച് യാത്രക്കാരൻ: 'ആകാശത്തെ ഫ്ലൈറ്റ് ട്രാക്ക് ചെയ്യാം, കെഎസ്ആർടിസി ബസ് എവിടെയെന്ന് ജീവനക്കാർക്കറിയില്ല'
അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായതിന് പിന്നാലെ തീരുമാനം, സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി