മലപ്പുറം താനൂരിൽ ബൈക്ക് ലോറിയിലിടിച്ച് തീ പിടിച്ച് ഒരു മരണം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Published : Apr 15, 2023, 04:24 PM ISTUpdated : Apr 15, 2023, 08:46 PM IST
മലപ്പുറം താനൂരിൽ ബൈക്ക് ലോറിയിലിടിച്ച് തീ പിടിച്ച് ഒരു മരണം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Synopsis

ലോറി തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ബൈക്ക് യാത്രക്കാരൻ ലോറിക്ക് അടിയിലായ നിലയിലായിരുന്നു. 

മലപ്പുറം: മലപ്പുറം താനൂർ സ്കൂൾപടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഇരു വാഹങ്ങൾക്കും തീ പിടിച്ചു. താനൂരിലെ സ്കൂൾപടി എന്ന സ്ഥലത്താണ് അപകടം നടന്നത്. പരപ്പനങ്ങാടി ഭാ​ഗത്ത് നിന്ന് വന്ന ബൈക്കും തിരൂർ ഭാ​ഗത്ത് നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറി തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ബൈക്ക് യാത്രക്കാരൻ ലോറിക്ക് അടിയിലായ നിലയിലായിരുന്നു. അതിന് ശേഷമാണ് ബൈക്കിനും ലോറിയുടെ ഒരു ഭാ​ഗത്തിനും തീ പിടിച്ചത്. തീ ഏറെ സമയം നീണ്ടുനിന്നു. തിരൂരിൽ നിന്നും അ​ഗ്നിശമന സേന എത്തിയാണ് തീയണച്ചത്. മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല. 

 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം