
മലപ്പുറം: താനൂർ നഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി. ആകെയുള്ള 44 സീറ്റുകളിൽ 31 എണ്ണം യുഡിഎഫ് നേടി. എൽഡിഎഫ് ആറും ബിജെപി ഏഴും സീറ്റുകളിൽ വിജയിച്ചു.
ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇവിടെ നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പത്ത് ഇടത്ത് വിജയിക്കാൻ കഴിഞ്ഞിരുന്നു. ഇക്കുറി അത് ഏഴായി കുറഞ്ഞു.
എൽഡിഎഫിന് നേട്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തെഞ്ഞെടുപ്പിൽ 2 സീറ്റ് നേടാനേ എൽഡിഎഫിന് കഴിഞ്ഞിരുന്നുള്ളു. ഇത്തവണ അത് ആറായി ഉയർന്നു. യുഡിഎഫിന് ഒരു സീറ്റ് കുറഞ്ഞിട്ടുണ്ട്.
Read Also: തൃശ്ശൂർ കുട്ടൻകുളങ്ങരയിൽ ബി ഗോപാലകൃഷ്ണൻ തോറ്റു...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam