മലപ്പുറം വളാഞ്ചേരിയിൽ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഇതര സംസ്ഥാനക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം

Published : Jun 14, 2023, 06:48 PM ISTUpdated : Jun 14, 2023, 06:53 PM IST
മലപ്പുറം വളാഞ്ചേരിയിൽ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഇതര സംസ്ഥാനക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം

Synopsis

ബൈക്ക് യാത്രികരായ ആസാം സ്വദേശികളായ അമീൻ, രാഹുൽ എന്നിവരാണ് മരിച്ചത്. 

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ബസും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ ആസാം സ്വദേശികളായ അമീൻ, രാഹുൽ എന്നിവരാണ് മരിച്ചത്. 

വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ നാലംഗ സംഘം സഞ്ചരിച്ച കാർ ചീയപ്പാറയിൽ കൊക്കയിലേക്ക് മറിഞ്ഞു

അതേസമയം, ഇടുക്കിയിൽ നിന്നാണ് മറ്റൊരു അപകട വാർത്ത. അടിമാലിക്ക് സമീപം ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കാറിൽ യാത്ര ചെയ്തിരുന്ന നാലു പേർക്ക് പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ അബ്ദുൾ ഖാദർ, ഭാര്യ റജീന, അയൽവാസികളായ ബിജു, ലാലി എന്നിവർക്കാണ് പരിക്കേറ്റത്. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മടങ്ങി വരുംവഴിയാണ് അടിമാലിയിൽ വെച്ച് അപകടമുണ്ടായത്. റോഡിൽ നിന്നും 150 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അടിമാലിയിൽ നിന്നും അഗ്നിശമന സേനയെത്തി വടം കെട്ടിയാണ് അപകടത്തിൽ പെട്ടവരെ റോഡിലേക്ക് എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

കോടതിക്ക് മുന്നിൽ യുവതിയെ കാറിടിച്ചു; ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് പകയുടെ കഥ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ