'പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം, ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ

Published : Aug 24, 2026, 12:25 AM IST
Actor Devan

Synopsis

ഇനി താൻ ടിവികെയ്ക്ക് ഒപ്പം ഉണ്ടാകുമെന്നും കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദേവൻ പറഞ്ഞു. ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനം കിട്ടിയില്ല, തന്‍‌റെ കാഴ്ചപ്പാടുകൾക്ക് എതിരായാണ് ബിജെപി പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പിൽ വിജയിക്കുകയല്ല, പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ദേവൻ ആരോപിച്ചു.

കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ. ബിജെപി വിട്ട താരം താൻ ടിവികെയിലേക്കെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 10ന് വിജയ് കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയിട്ടുണ്ടെന്നും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ദേവൻ മാധ്യമങ്ങളോട് പറഞ്ഞു. ഇനി താൻ ടിവികെയ്ക്ക് ഒപ്പം ഉണ്ടാകുമെന്നും കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദേവൻ പറഞ്ഞു. ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനം കിട്ടിയില്ല, തന്‍‌റെ കാഴ്ചപ്പാടുകൾക്ക് എതിരായാണ് ബിജെപി പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പിൽ വിജയിക്കുകയല്ല, പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ദേവൻ ആരോപിച്ചു.

വിജയ് കേരളത്തിലെത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം വമ്പൻ നീക്കങ്ങള്‍ ഉണ്ടാകുമെന്നും ദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു താൻ ബിജെപി പാര്‍ട്ടി വിടുന്നതായി ദേവൻ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്നായിരുന്നു ദേവൻ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം; ജീവനക്കാരന് കാസർകോട്ടേക്ക് സ്ഥലം മാറ്റം, പിന്നാലെ തീരുമാനം തിരുത്തി
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കൽ: പിണറായി സർക്കാറിന്റെ തീരുമാനം തുടരാൻ സതീശൻ സർക്കാറും, യോഗം ഈ മാസം 17ന്