തലസ്ഥാനം ദീപപ്രഭയില്‍, നഗരം ഉത്സവ ലഹരിയിലായി, ഭക്ഷ്യമേളയ്ക്കും തുടക്കം; ഓണം ടൂറിസം വാരാഘോഷത്തിന് നാളെ മുഖ്യമന്ത്രി തിരി തെളിയിക്കും

Published : Aug 23, 2026, 10:29 PM IST
onam

Synopsis

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം നഗരം ദീപാലംകൃതമായി. ഭക്ഷ്യമേളയ്ക്ക് തുടക്കമായ ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ കനകക്കുന്നിൽ മുഖ്യമന്ത്രി നിർവഹിക്കും. വിപുലമായ ഘോഷയാത്രയോടെയാണ് വാരാഘോഷത്തിന് സമാപനമാകുക

തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷവുമായി തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. തലസ്ഥാനത്തെ ഓണാഘോഷം കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെയും ടൂറിസം സാധ്യതകളുടെയും മുഖമുദ്രയായി മാറിയിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തി എത്തിച്ചേര്‍ന്ന ഓണപ്പതാക കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉയര്‍ത്തി. തുടര്‍ന്ന് അവിടെ ഒരുക്കിയിട്ടുള്ള മീഡിയ സെന്‍ററിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കേരളത്തിന്‍റെ ഓണക്കാലം ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്നതായി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ഓണാഘോഷ വാരത്തില്‍ കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ദീപാലങ്കാരമൊരുക്കും. ഉത്സവനാളുകളില്‍ നഗരവീഥികള്‍ വര്‍ണ്ണവെളിച്ചത്തില്‍ പ്രഭാപൂരിതമാകും.

ഭക്ഷ്യമേളക്കും തുടക്കം

സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം ശശി തൂര്‍ എം പിയാണ് നിര്‍വഹിച്ചത്. കേരളത്തിന്‍റെ വിവിധ പരമ്പരാഗത വിഭവങ്ങളും രുചിക്കൂട്ടുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഓണാഘോഷ വാരത്തിലുടനീളം പ്രവര്‍ത്തിക്കുന്ന മേളയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ലഭ്യമാകും. പതിനഞ്ചോളം സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പായസ മത്സരത്തില്‍ ജലജ ഷാജു ഒന്നാം സമ്മാനവും ഷിഫ ഫാത്തിമ, വിനീത് എ എം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. മന്ത്രി പി സി വിഷ്ണുനാഥാണ് വിജയികളെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് അദ്ദേഹം സമ്മാന വിതരണവും നടത്തി. മസ്കറ്റ് ഹോട്ടലിലെ എക്സിക്യുട്ടീവ് ഷെഫ് അരുണ്‍, ചൈത്രം ഹോട്ടലിലെ ഷെഫ് ബാബുരാജ്. കണ്‍വീനര്‍ സജികുമാര്‍ എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്തത്. എം എല്‍ എമാരായ എം ആര്‍ ബൈജു, എം വിന്‍സെന്‍റ്, ജി സ്റ്റീഫന്‍, സി കെ ഹരീന്ദ്രന്‍, കൗണ്‍സിലര്‍ കെ ആര്‍ ക്ലീറ്റസ്, ടൂറിസം ഡയറക്ടര്‍ അഞ്ജന എം, അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, ഓണാഘോഷ കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ മര്യാപുരം ശ്രീകുമാര്‍, ഓണാഘോഷ കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍മാരായ നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ്, എം എ വാഹിദ് എന്നിവര്‍ വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.

ഓണം വാരാഘോഷത്തിന് നാളെ ഔദ്യോഗിക തുടക്കം

അതേസമയം സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് നാളെയാണ് തിരുവനന്തപുരത്ത് തിരി തെളിയും. ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മന്ത്രിമാരായ കെ മുരളീധരന്‍, സി പി ജോണ്‍, മേയര്‍ വി വി രാജേഷ്, ഡോ. ശശി തരൂര്‍ എം പി എന്നിവര്‍ പങ്കെടുക്കും. നടന്‍ കുഞ്ചാക്കോ ബോബന്‍ വിശിഷ്ടാതിഥിയാകും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ.എസ് ഹരിശങ്കര്‍ ലൈവ് ബാന്‍ഡ് അവതരണവും ഉണ്ടായിരിക്കും. ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30 ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെ സമാപനമാകും. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ചടങ്ങില്‍ സംബന്ധിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫിൽ യുഡിഎഫിനും സർക്കാരിനുമെതിരായ സിപിഎം സെമിനാറിൽ സമസ്ത പ്രതിനിധി, ഷോണിന്‍റെ അപ്പീലിനെ സർക്കാർ പിന്തുണച്ചതടക്കം ചൂണ്ടിക്കാട്ടി ആഞ്ഞടിച്ച് ഉമർ ഫൈസി
തലസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം; കനകക്കുന്നിൽ പതാക ഉയർത്തി മന്ത്രി പിസി വിഷ്ണുനാഥ്, ദീപാലങ്കാരങ്ങളും മിഴി തുറന്നു