തത്സമയ വിപണയിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് സാധ്യത. ഇന്നു മുതൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടില്ല. എന്നാൽ ഇന്ന് അവധിയായതിൽ ഉപയോഗം കുറവായിരിക്കുന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി.

07:54 PM (IST) Nov 01
ദില്ലി രാംലീല മൈതാനത്ത് നടന്ന ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ ഒന്നിച്ചു. മുഖ്യമന്ത്രിയും മറ്റ് പ്രമുഖ നേതാക്കളും മുൻനിരയിൽ അണിനിരന്നത് ശ്രദ്ധേയമായി
06:00 PM (IST) Nov 01
കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുവദിച്ച ഉത്തരവിനെതിരെ വിസി സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതിനിടെ വിദ്യാർത്ഥികൾ കോടതിയലക്ഷ്യ ഹർജി നൽകാനും നിരാഹാര സമരം തുടങ്ങാനും തീരുമാനിച്ചു
05:04 PM (IST) Nov 01
ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ 'ചലോ ദില്ലി' മാർച്ച് ദില്ലിയെ പ്രകമ്പനം കൊള്ളിച്ചു. 2024 ലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച ഗ്യാനേഷിന് ജയിലിൽ പോകേണ്ടി വരുമെന്നും മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു
02:40 PM (IST) Nov 01
കുടുംബദോഷങ്ങൾ മാറുന്നതിനായി പൂജകൾ നടത്താമെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരന് ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
12:38 PM (IST) Nov 01
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു.
12:34 PM (IST) Nov 01
കോടതിലക്ഷ്യ ഹർജിയുമായി കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്. സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന കോടതി ഉത്തരവ് സർവകലാശാല പാലിക്കാത്തതിനാലാണ് 16 വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നത്.
11:28 AM (IST) Nov 01
സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം.
09:03 AM (IST) Nov 01
വയനാട് എസ്എഫ്ഐയിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് വധഭീഷണി ഉണ്ടെന്ന് ജില്ലാ ജോ.സെക്രട്ടറി സായന്ത്.
08:17 AM (IST) Nov 01
പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷ വിവാദവുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി പിഎസ്‌സി സെക്രട്ടറി.
07:52 AM (IST) Nov 01
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഡിവൈഎസ്പി തല അന്വേഷണത്തിന് എസ്പി നിർദേശം നൽകി.
07:37 AM (IST) Nov 01
മുൻ മന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് എസ്ഐടി. ഡിജിപിക്ക് റിപ്പോർട്ട് നൽകി. കെഎസ്‌യു പ്രവർത്തകർക്ക് വീണ ജോർജിൻ്റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
06:44 AM (IST) Nov 01
ഭാഷാ അടിസ്ഥാനത്തിൽ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട്. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്.