LIVE NOW
Published : Sep 07, 2026, 06:34 AM ISTUpdated : Sep 07, 2026, 08:06 AM IST

Malayalam News Live: ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; നടന്നത് കടുത്ത നിയമലംഘനം

Summary

മഴ മാറിനിന്നതിന് പിന്നാലെ, സംസ്ഥാനത്ത് ചൂട് കടുക്കുന്നു. വരും ദിവസങ്ങളിലും കനത്ത ചൂടിന് സാധ്യത. ജാഗ്രതാനിർദ്ദേശം പുറത്തിറക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

delhi hostel building collapses in satya niketan, rescue operations continue

08:06 AM (IST) Sep 07

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; നടന്നത് കടുത്ത നിയമലംഘനം

സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം നടന്നത് കടുത്ത നിയമലംഘനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുൻപ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവർഷം മുതൽ വീണ്ടും തുറന്നു പ്രവർത്തിപ്പിച്ചത്.

Read Full Story

08:05 AM (IST) Sep 07

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യയ്ക്കെതിരെ നടപടിയുണ്ടാവില്ല

: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ ഒഴിവാക്കാൻ രമ്യ ഹരിദാസിന് കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക.

Read Full Story

07:26 AM (IST) Sep 07

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്

അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.സംഭവത്തിൽ മരിച്ചവരെ കുറിച്ചും പ്രതികളെ കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചതായ് സൂചന.

Read Full Story

06:36 AM (IST) Sep 07

ദില്ലിയിലെ കെട്ടിട അപകടം; മരണം ആറായി

ദില്ലി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Read Full Story

06:35 AM (IST) Sep 07

സംസ്ഥാനത്ത് ചൂട് കടുക്കുന്നു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത ചൂട് തുടരും. കുടിവെള്ളവും വൈദ്യുതിയും പ്രതിസന്ധിയിൽ. പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം പുറത്തിറക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.


More Trending News