LIVE NOW
Published : Nov 12, 2026, 01:21 PM ISTUpdated : Nov 12, 2026, 01:25 PM IST

Malayalam News Live: സമരപ്പന്തലിൽ തിരിച്ചെത്തി വളർമതി, നിരാഹാരം തുടരും

Summary

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എൽപി എസ്ടി സമര വേദിയിൽ നാടകീയ നീക്കങ്ങൾ. പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹരം തുടരുകയാണ്.

01:25 PM (IST) Nov 12

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സർക്കാരിന് ആശ്വാസം

പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

Read Full Story

01:24 PM (IST) Nov 12

പി ടി ഉഷയ്ക്ക് വീണ്ടും തിരിച്ചടി

ന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ ജനറൽ അസംബ്ലിയിലേക്കുളള രണ്ട് പ്രതിനിധികളുടെ പട്ടികയില്‍ പി ടി ഉഷയുടെ പേരില്ല. പി ടി ഉഷയെ ഒഴിവാക്കി രണ്ട് പ്രതിനിധികളുടെ പട്ടിക വരണാധികാരിക്ക് എഎഫ്ഐ കൈമാറി.

Read Full Story

01:23 PM (IST) Nov 12

ശബരിമലയിലേക്കുള്ള നെയ്യ് മിൽമ നിന്ന് തന്നെ വാങ്ങും

ശബരിമലയിലേക്കുള്ള നെയ്യ് മില്‍മയില്‍ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിന്‍റെ തീരുമാനം. അയ്യായിരം ലിറ്റർ നെയ്യ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോർഡും തമ്മില്‍ ധാരണയിലെത്തുന്നത്.

Read Full Story

01:23 PM (IST) Nov 12

പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; കാർട്ടൺ ഇന്ത്യ കമ്പനി എംഡിയുടെ മൊഴി രേഖപ്പെടുത്തി

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ ബിനാമി ആരോപണത്തിൽ കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനിയുടെ എംഡി മുഹമ്മദ്‌ ആസിഫിന്‍റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് മൊഴി എടുക്കുന്നത്. കെ എസ് യു വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം.

Read Full Story

01:22 PM (IST) Nov 12

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻ‌കൂർ ജാമ്യം. ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും പത്തനംതിട്ട ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

Read Full Story

01:22 PM (IST) Nov 12

സമരപ്പന്തലിൽ തിരിച്ചെത്തി വളർമതി, നിരാഹാരം തുടരും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എൽപി എസ്ടി സമര വേദിയിൽ നാടകീയ നീക്കങ്ങൾ. പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹരം തുടരുകയാണ്. അതിനിടെ എസ്എഫ്ഐയും എഐവൈഎഫും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുകയാണ്. ബാരിക്കേഡ് തകർക്കാൻ ശ്രമം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

 

Read Full Story

More Trending News