Published : Dec 27, 2022, 09:30 AM ISTUpdated : Dec 27, 2022, 09:46 AM IST

Malayalam Live News: ഇപി ജയരാജനെതിരായ ആരോപണം മുറുകുന്നതിനിടെ പിബി യോഗം ഇന്ന്

Summary

ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല.

Malayalam Live News:  ഇപി ജയരാജനെതിരായ ആരോപണം മുറുകുന്നതിനിടെ പിബി യോഗം ഇന്ന്

09:46 AM (IST) Dec 27

പരിക്കുമായി യുവാവ് വഴിയരികില്‍; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

കൈപ്പറമ്പ് പുറ്റേക്കരയിൽ വഴിയിൽ പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ചു. പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്‍റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്. പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയിൽ പുലർച്ചെയാണ് ഇയാളെ പരിക്കുകളോടെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരും ആകട്സ് പ്രവർത്തകരും ചേർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. 

09:37 AM (IST) Dec 27

കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

വടകര ദേശീയപാതയില്‍ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റത്.

09:36 AM (IST) Dec 27

കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ച് മാസം മുമ്പായിരുന്നു ജന്നത്തിന്‍റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.

09:35 AM (IST) Dec 27

ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി

ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ട്രെയിൻ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് കൺട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തി. ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനിൽ ചെന്നൈയിൽ എത്തിച്ചു.

09:35 AM (IST) Dec 27

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.95 അടിയിലെത്തി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയിലെത്തി. ഇതോടെ തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്റിൽ 750 ഘനയടി ആയാണ് കൂട്ടിയത്. സെക്കന്റിൽ 762 ഘനയടിയാണ് ഒഴുകി എത്തുന്നത്. 142 അടിയാണ് അനുവദനീയ സംഭരണ ശേഷി

09:34 AM (IST) Dec 27

കൊവിഡ് പ്രതിരോധം; രാജ്യവ്യാപക മോക്ഡ്രിൽ ഇന്ന്

രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. ഓക്സിജൻ പ്ലാന്‍റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. Read More

09:33 AM (IST) Dec 27

വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ട നടപടി

തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ടനടപടി. ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസിലാണ് സിപിഎം നടപടി. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്. Read More

09:33 AM (IST) Dec 27

പാണക്കാട് സാദിഖലി തങ്ങൾ പിന്മാറി

മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തല്‍ നിന്ന് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പിന്മാറി. ഇ കെ സുന്നി വിഭാഗത്തിന്‍റെ കടുത്ത എതിർപ്പിനെ തുടർന്നാണ് പിന്മാറ്റം. കഴിഞ്ഞ മുജാഹിദ് സമ്മേളനത്തിലും സമാനമായ വിവാദമുണ്ടായിരുന്നു.

09:32 AM (IST) Dec 27

കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരം പുത്തൻതോപ്പിൽ നിന്നും കടലിൽ കാണാതായവരുടെ  മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കൽ സ്വദേശി ശ്രേയസ് (16), കണിയാപുരം മസ്താൻമുക്ക് സ്വദേശി സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.

09:32 AM (IST) Dec 27

പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്ച. കെ റെയിൽ, ബഫർ സോൺ എന്നീ വിഷയങ്ങൾ  ചര്‍ച്ചയായേക്കും.  Read More

09:31 AM (IST) Dec 27

പിബി യോഗം ഇന്ന്; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണം വേണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാകും.


More Trending News