Published : Dec 29, 2022, 07:59 AM ISTUpdated : Dec 29, 2022, 03:02 PM IST

Malayalam News Live: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

Summary

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടേയും പ്രവർത്തകരുടേയും വീടുകളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ആരംഭിച്ചു. സംരക്ഷണമൊരുക്കി കേരള പൊലീസ്. സംസ്ഥാന വ്യാപകമായി 46 കേന്ദ്രങ്ങളിലാണ് റെയ്ഡ്

 

03:02 PM (IST) Dec 29

'മോദിയെ താഴെയിറക്കാൻ ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണം'; ആൻറണിയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ

നരേന്ദ്ര മോദിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരാ ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണമെന്ന മുതിര്‍ന്ന നേതാവ് എ കെ ആൻറണിയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ. എല്ലാ ഹിന്ദുക്കളും ബിജെപിയാണെന്ന് പറയുകയല്ല നമ്മുടെ പണിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. ആൻറണിയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ 

03:01 PM (IST) Dec 29

പഠാന്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്

ജനുവരി 25ന് റിലീസ് ചെയ്യാന്‍ ഇരിക്കെ ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി)യാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.

03:01 PM (IST) Dec 29

അന്യസംസ്ഥാനങ്ങളിൽ കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനം? നടപടികൾക്ക് തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത മാസം 16ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു.

08:01 AM (IST) Dec 29

കൊല്ലത്ത് മൂന്നിടങ്ങളിൽ എൻ ഐ എ റെയ്ഡ്

  • കരുനാഗപ്പള്ളിയിലും ചക്കുവള്ളിയിലും ഓച്ചിറയിലുമാണ് റെയ്ഡ്
  • പി എഫ് ഐ ജില്ലാ നേതാവായിരുന്ന സിദ്ദിഖ് റാവുത്തറിൻ്റെ വീട്ടിലാണ് ചക്കുവള്ളിയിൽ പരിശോധന
  • ഓച്ചിറ സ്വദേശി അൻസാരിയുടെയും കരുനാഗപ്പള്ളിയിൽ പി.എഫ്.ഐ പ്രാദേശിക നേതാവായിരുന്ന ഷമീറിന്റെയും വീടുകളിലാണ് പരിശോധന
  • പുലർച്ചെ മൂന്നര മുതലായിരുന്നു എൻ.ഐ.എ പരിശോധന

08:01 AM (IST) Dec 29

മലപ്പുറത്തും പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന

  • നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന
  • മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡൻ്റ് ഒ എം എ സലാമിൻ്റെ സഹോദരൻ്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ്
  • ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് നടക്കുന്നു

08:00 AM (IST) Dec 29

വയനാട്ടിലും  പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്

മാനന്തവാടി താഴെയങ്ങാടി , തരുവണ, പീച്ചങ്കോട്, കമ്പളക്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ്

08:00 AM (IST) Dec 29

പത്തനംതിട്ടയിൽ കുലശേഖരപേട്ടയിലെയും പഴകുളത്തെയും പരിശോധന കഴിഞ്ഞു

കുന്നംകുളം കേച്ചേരിയിൽ എൻ ഐ എ റെയ്ഡ്‌. കേച്ചേരി തൂവാനൂരിലെ പി എഫ്‌ ഐ നേതാവ്‌ ഉസൈറിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക്‌ എൻ ഐ എ റെയ്ഡ്‌ നടത്തിയത്‌. നാല്‌ മണിക്കൂർ നീണ്ട്‌ നിന്ന എൻ ഐ എ റെയ്ഡ്‌ കാലത്ത്‌ 7 മണിക്കാണ്‌ അവസാനിച്ചത്‌.

08:00 AM (IST) Dec 29

എൻഐഎ റെയ്ഡ് അവസാന ഘട്ടത്തിൽ; മൊബൈൽ ഫോണുകളും രേഖകളും പിടിച്ചെടുത്തു

കുന്നംകുളം കേച്ചേരിയിൽ എൻ ഐ എ റെയ്ഡ്‌. കേച്ചേരി തൂവാനൂരിലെ പി എഫ്‌ ഐ നേതാവ്‌ ഉസൈറിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക്‌ എൻ ഐ എ റെയ്ഡ്‌ നടത്തിയത്‌. നാല്‌ മണിക്കൂർ നീണ്ട്‌ നിന്ന എൻ ഐ എ റെയ്ഡ്‌ കാലത്ത്‌ 7 മണിക്കാണ്‌ അവസാനിച്ചത്‌.


More Trending News