Published : Feb 25, 2026, 05:58 AM ISTUpdated : Feb 26, 2026, 02:49 PM IST

Malayalam News Live: മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസം, ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങി വില്പന; ക്രിമിനൽ കേസുകളിലെ പ്രതികൾ കഞ്ചാവുമായി പിടിയിൽ

Summary

തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം നേതൃതലത്തിൽ ധാരണ. വർക്കല എംഎൽഎ കൂടിയായ ജില്ലാ സെക്രട്ടറി വി. ജോയി വീണ്ടും മത്സരിക്കണോ എന്ന കാര്യത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ഇന്നുചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ച 10 സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞതവണ ജയിച്ച തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. തൊണ്ടിമുതൽ കേസിൽ ആൻറണി രാജു അയോഗ്യനായ സാഹചര്യത്തിലാണിത്. ജനതാദൾ മത്സരിച്ച കോവളം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.

 

10:26 PM (IST) Feb 25

മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസം, ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങി വില്പന; ക്രിമിനൽ കേസുകളിലെ പ്രതികൾ കഞ്ചാവുമായി പിടിയിൽ

തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽവെച്ച് ക്രിമിനൽ കേസ് പ്രതികളെ മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പൊലീസും ചേർന്ന് പിടികൂടി

Read Full Story

09:56 PM (IST) Feb 25

പൊലീസ് എത്തിയപ്പോള്‍ എല്ലാവരും ഓടി, ഉപേക്ഷിച്ച ബൈക്ക് നമ്പര്‍ പരിശോധിച്ചപ്പോള്‍ വ്യാജം; യുവാവ് പിടിയില്‍

ബൈക്കിന്‍റെ രജിസ്‌ട്രേഷന്‍ നമ്പറും ചെയ്‌സ് നമ്പറും വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി(19)നെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്

Read Full Story

09:48 PM (IST) Feb 25

ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം; സംഭവം ഉത്തരാഖണ്ഡിൽ

ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം. റേഷംബാരി സ്വദേശി ഷാഹിദിനാണ് മർദനമേറ്റത്. ക്ഷേത്ര അധികൃതർ ഉൾപ്പെടെ മർദിച്ചവർ ഷാഹിദിനെകൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യവും വിളിപ്പിച്ചു.

Read Full Story

09:15 PM (IST) Feb 25

രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ​ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി; എല്ലാ വിദേശ ശക്തികൾക്കും കീഴടങ്ങിയ ശേഷമാണ് ബിജെപിയുടെ വാചകമടിയെന്ന് തിരിച്ചടിച്ച് കോൺ​ഗ്രസ്

രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ​ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആരോപിച്ചു. എല്ലാ വിദേശ ശക്തികൾക്കും കീഴടങ്ങിയ ശേഷമാണ് ബിജെപിയുടെ വാചകമടിയെന്ന് കോൺ​ഗ്രസ് തിരിച്ചടിച്ചു.

Read Full Story

09:12 PM (IST) Feb 25

ആയിരം രൂപയ്ക്ക് വാങ്ങി, വിറ്റത് അയ്യായിരത്തിന്, ഉത്സവപ്പറമ്പിൽ വിൽക്കാൻ എംഡിഎംഎ കടത്ത്; നഴ്‌സിങ് വിദ്യാര്‍ത്ഥി പിടിയിൽ

ക്ഷേത്രോത്സവത്തിനിടെ വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാര്‍ത്ഥി പിടിയിൽ

Read Full Story

09:00 PM (IST) Feb 25

പള്ളിയിൽ നമസ്ക്കാരത്തിനിടെ മോഷണം; സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതി പിടിയിൽ

പള്ളിയിൽ നമസ്ക്കാരത്തിനിടെ മോഷണം. സംഭവത്തിൽ നെന്മാറ സ്വദേശി ഷംസുദ്ദീൻ പിടിയിലായി. തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ നമസ്ക്കാരത്തിനിടെയാണ് മോഷണം.

Read Full Story

08:42 PM (IST) Feb 25

`വിനോദിനി മോൾ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാൽ ഉണ്ടാകില്ല മന്ത്രീ'; ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി വിനോദിനിയുടെ അമ്മ

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി ചികിത്സാ പിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ അമ്മ. `വിനോദിനി മോൾ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാൽ ഉണ്ടാകില്ല മന്ത്രി' എന്ന കുറിപ്പോടെയാണ് വിമര്‍ശനം.

Read Full Story

08:13 PM (IST) Feb 25

'ഹോട്ടലിൽ മുറിയെടുക്കാമെന്ന് സഫ്ന പറഞ്ഞു', കാമറയ്ക്ക് മുമ്പിൽ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, ഹണി ട്രാപ്പ് എതിര്‍ത്തപ്പോൾ ക്രൂര മര്‍ദ്ദനം

അടുപ്പം നടിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ക്രൂരമായി മർദിച്ചു

Read Full Story

08:00 PM (IST) Feb 25

ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു

എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു. പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി.

Read Full Story

07:23 PM (IST) Feb 25

പത്താം ക്ലാസിൽ തോൽപിക്കുമെന്ന് ഭീഷണി, വിദ്യാർത്ഥിയിൽ 80 ​ഗ്രാം സ്വർണവും പണവും തട്ടിയെ‌ടുത്തു, ചോദ്യം ചെയ്തപ്പോൾ കള്ളക്കേസ് കൊടുത്തു

പത്താം ക്ലാസ് പരീക്ഷയിൽ തോൽപിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജശേഖർ, അഭിഷേകിൽ നിന്ന് 80 ഗ്രാം സ്വ‍ർണവും പണവും തട്ടിയെടുത്തു എന്നാണ് വീട്ടുകാരുടെ പരാതി.

Read Full Story

07:21 PM (IST) Feb 25

വസ്തുവാങ്ങാനെന്ന പേരിൽ പ്രമാണം കൈക്കലാക്കും, പണയം വച്ച് ലക്ഷങ്ങളുമായി മുങ്ങും, പ്രതികളെ തമിഴ്നാട്ടിൽ നിന്നും പിടികൂടി

വസ്തു വാങ്ങാനെന്ന വ്യാജേന ഉടമകളിൽ നിന്ന് പ്രമാണങ്ങൾ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ രണ്ട് പേരെ തമിഴ്നാട്ടിൽ നിന്നും പൊലീസ് പിടികൂടി

Read Full Story

06:52 PM (IST) Feb 25

എൻവിഎസ് 02 ഉപഗ്രഹം താഴ്ന്ന ഭ്രമണപഥത്തിൽ കുടുങ്ങിയതെങ്ങനെ? പരാജയ കാരണം വെളിപ്പെടുത്തി ഐഎസ്ആർഒ

2025ൽ എൻവിഎസ് 02 ഉപഗ്രഹം താഴ്ന്ന ഭ്രമണപഥത്തിൽ കുടുങ്ങിയതെങ്ങനെയെന്ന് വെളിപ്പെടുത്തി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഇസ്രൊയുടെ നൂറാം വിക്ഷേപണ ദൗത്യമായിരുന്നു ഇത്. 

Read Full Story

06:39 PM (IST) Feb 25

സിസിടിവി ദൃശ്യം തുണയായി, പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇരിമ്പിളിയം സ്വദേശി ഷൗക്കത്തലിയെയാണ് (34) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്

Read Full Story

06:07 PM (IST) Feb 25

ചാരുംമൂട്ടിൽ കാട്ടുപന്നിക്ക് പിന്നാലെ കാട്ടുപോത്തും; പ്രദേശവാസികൾ ഭീതിയിൽ

കഴിഞ്ഞ ആറു വർഷമായി കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുന്ന ചാരുംമൂട് മേഖലയിൽ കാട്ടുപോത്തും എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി

Read Full Story

05:13 PM (IST) Feb 25

ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ ആ ദൃശ്യങ്ങൾ കാണാൻ സാധിക്കു, സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങൾ വൈറൽ

സ്വകാര്യ ബസിനടിയിൽപ്പെട്ട സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. പരവൂർ-പാരിപ്പള്ളി റോഡിൽ അമ്മാരത്തുമുക്കിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം

Read Full Story

05:11 PM (IST) Feb 25

മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവം; പ്രതിപക്ഷ നേതാവിന്റെ നിർദേശം അനുസരിച്ചാണ് ആക്രമണമെന്ന് മന്ത്രി ശിവൻകുട്ടി, പ്രതിഷേധിച്ച് നേതാക്കൾ

ചില സംഭവങ്ങൾ പർവതീകരിച്ച് മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം തകർത്ത് കലാപം ഉണ്ടാക്കാമെന്ന് കോൺ​ഗ്രസ് കരുതുന്നു. നടന്നത് രാഷ്ട്രീയ ആഭാസമാണ്.

Read Full Story

04:56 PM (IST) Feb 25

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; കൊലപാതകമെന്ന് സംശയം, മകൻ കസ്റ്റഡിയിൽ

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടിയ സംഭവത്തിൽ മകൻ പൊലീസ് കസ്റ്റഡിയിൽ. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പൊലീസ് കസ്റ്റഡിയിലെടുത്തത്

Read Full Story

04:50 PM (IST) Feb 25

ആരോ​ഗ്യമന്ത്രിക്ക് പരിക്കേറ്റ സംഭവം - ആക്രമണം ആസൂത്രിതം; ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്ന് എംവി ​ഗോവിന്ദൻ

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് നേരെ ഉണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണെന്നും സംഭവം ആസൂത്രിതമാണെന്നും എംവി ​ഗോവിന്ദൻ. ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

04:37 PM (IST) Feb 25

ചെന്നിത്തല പുറത്തുവിട്ട കത്ത് ആയുധമാക്കി സര്‍ക്കാര്‍; 'സന്ദേശം ഡാറ്റ ചോര്‍ച്ചയല്ല, വ്യഖ്യാനം ദുരുദ്ദേശ്യപരം', മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. സന്ദേശങ്ങള്‍ അയച്ചത് ഐടി മിഷൻ മുഖേനെയാണെന്നും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാലാണ് എകീകൃത സന്ദേശം അയച്ചതെന്ന് വിശദീകരണം

Read Full Story

04:16 PM (IST) Feb 25

എപ്സ്റ്റീൻ ഫയൽസ് വിവാദം - ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് മാപ്പ് ചോദിച്ച് ബിൽ ഗേറ്റ്സ്; രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്ഥിരീകരണം

എപ്സ്റ്റീൻ ഫയൽസ് വിവാദത്തിൽ മാപ്പ് ചോദിച്ച് ശതകോടീശ്വരൻ ബിൽ ഗേറ്റ്സ്. ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് പ്രത്യേക പൊതുയോഗത്തിലാണ് മാപ്പ് ചോദിച്ചത്. തനിക്ക് രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Read Full Story

03:43 PM (IST) Feb 25

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിന് പരിക്ക്; പ്രതിഷേധമുണ്ടായത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

 കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി സമരത്തിനിടെയാണ് സംഭവം.

Read Full Story

03:16 PM (IST) Feb 25

‌മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ. നല്ലകണ്ണ് അന്തരിച്ചു; 13 വർഷം സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി

തെക്കൻ തമിഴ്നാട്ടിലെ ജാതി കലാപങ്ങൾക്കെതിരെ പദയാത്ര നടത്തി. 1999ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിച്ചു. തഗൈസൽ തമിഴൻ, അംബേദ്കർ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

 

Read Full Story

01:59 PM (IST) Feb 25

തിരുവനന്തപുരത്ത് സിറ്റിംഗ് എംഎൽഎമാർ പത്തുപേരും മത്സരിക്കും; വി ജോയ് വർക്കലയിൽ, പകരം പുതിയ ജില്ലാ സെക്രട്ടറി

ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. തിരുവനന്തപുരവും കോവളവും ഏറ്റെടുക്കണമെന്നാവശ്യം സെക്രട്ടേറിയറ്റിൽ ഉയർന്നു.

Read Full Story

01:38 PM (IST) Feb 25

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റെന്ന് രാജീവ് ചന്ദ്രശേഖർ; തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു

ആരെയും ന്യായീകരിക്കാൻ അല്ല. എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

Read Full Story

01:23 PM (IST) Feb 25

രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമ്മൽ ആശുപത്രി; 'ചികിത്സയ്ക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി'

കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി. 19ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ന്യൂമോണിയ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

Read Full Story

11:54 AM (IST) Feb 25

ഇസ്രായേലുമായുള്ള ബന്ധം ദൃഢമാക്കുമെന്ന് നരേന്ദ്ര മോദി; വൻ സ്വീകരണം ഒരുക്കാൻ നെതന്യാഹു, ​ഗാസ വംശഹത്യ സംസാരിക്കുമോ എന്ന് പ്രിയങ്ക ​ഗാന്ധി

രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി ഇന്ന് ഇസ്രായേൽ പാർലമെൻറിനെ അഭിസംബോധന ചെയ്യും. മോദിയെ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നുവെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡും വ്യക്തമാക്കി.

Read Full Story

11:37 AM (IST) Feb 25

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദനം, പിന്നിൽ യുവതി ഉൾപ്പെട്ട നാലം​ഗ സംഘം; കേസെടുത്ത് പൊലീസ്

ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസിൽ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് ഇന്നലെ രാത്രി പിടികൂടിയി്ടടുണ്ട്. അമൽ ദേവിന് സംസാര ശേഷിയില്ല

Read Full Story

11:19 AM (IST) Feb 25

സഭാ, സമുദായ ആസ്ഥാനങ്ങളിൽ കൂടിക്കാഴ്ചകളുമായി ചെന്നിത്തല; ഓര്‍ത്തഡോക്സ് സഭ, എൻഎസ്എസ് ആസ്ഥാനങ്ങളിലെത്തി, രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് പ്രതികരണം

തെരഞ്ഞെടുപ്പടുത്തിരിക്കെ സഭാ, സമുദായ ആസ്ഥാനങ്ങളിൽ കൂടിക്കാഴ്ചകളുമായി രമേശ് ചെന്നിത്തല.ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും എൻഎസ്എസ് ആസ്ഥാനത്തും എത്തി. എൻഎസ്എസ് ആസ്ഥാനത്ത് പുഷ്പാര്‍ച്ച നടത്താനെത്തിയതാണെന്ന് രമേശ് ചെന്നിത്തല

Read Full Story

10:59 AM (IST) Feb 25

ചെന്നിത്തല സഭാ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്ന് വിഡി സതീശൻ; 'വർഗീയതയെ ആണ് എതിർക്കുന്നത്'

രമേശ്‌ ചെന്നിത്തല തന്റെ നേതാവാണെന്ന് വിഡി സതീശൻ. സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ്. വർഗീയതയെ ആണ് എതിർക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ

Read Full Story

09:33 AM (IST) Feb 25

ചെന്നിത്തല ഓർത്തഡോക്സ്‌ സഭ ആസ്ഥാനത്ത്; കാതോലിക ബാവയുമായി കൂടിക്കാഴ്ച, 'സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം'

സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്ത് ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ചെന്നിത്തല എത്തിയത്. 

Read Full Story

09:04 AM (IST) Feb 25

ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് പരാതി, കേസെടുത്തു

തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡൻ്റ് അനന്ദുവിൻ്റെ വീടിന് നേരെയായിരുന്നു ആക്രമണം. പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു.

Read Full Story

08:24 AM (IST) Feb 25

പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി; കസ്റ്റഡിയിലെടുത്ത് പൊലീസ്, ഇന്ന് മൃതദേഹം പുറത്തെടുക്കും

തുറവൂർ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. രാധ (75)ആണ് മരിച്ചത്. മൃതദേഹം കുഴിച്ചിട്ടത് അടുക്കളയിലാണ്. സംഭവത്തിൽ മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story

06:35 AM (IST) Feb 25

ഏതുനിമിഷവും നിലംപൊത്താം; രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണിയായി ഇടുക്കി ജില്ല ആശുപത്രിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടം

 ഇടുക്കി ജില്ല ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണി. കെട്ടിടം പൊളിച്ചു നീക്കണമെങ്കിൽ ജില്ല പഞ്ചായത്തിൽ നിന്നും സാക്ഷ്യ പത്രം കിട്ടണം. മേൽക്കൂര തകർന്ന കെട്ടിടത്തിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്

Read Full Story

06:22 AM (IST) Feb 25

പശ്ചിമ ബംഗാളിലെ എസ്ഐആറിൽ ഇടപെട്ട് സുപ്രീം കോടതി; പരിശോധനയ്ക്ക് ഉത്തരവിട്ടു, 'ഒരാള്‍ പോലും വോട്ടര്‍ പട്ടികയിൽ നിന്ന് അകാരണമായി പുറത്താകരുത്'

വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ 70 ലക്ഷം പേരിൽ രേഖകൾ നല്കാൻ തയ്യാറായവരുടെയെല്ലാം പരിശോധനയ്ക്ക് സുപ്രീംകോടതി ഉത്തരവിട്ടു. ഒരാൾ പോലും പട്ടികയിൽ നിന്ന് അകാരണമായി പുറത്താകാതിരിക്കാനാണ് ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

Read Full Story

More Trending News