ഷാർജയിൽ മരിച്ച അതുല്യയുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും. ഷാർജയിൽ നിയമ നടപടികൾ തുടങ്ങാൻ ബന്ധുക്കൾ. അന്വേഷണത്തിന്പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പൊലീസ്. ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്നുതന്നെ തന്നെ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം

09:48 PM (IST) Jul 21
ഒരു പോലീസുകാരന്‍ ബയണറ്റ് തോക്കില്‍ ഫിറ്റ് ചെയ്തു. ചോദ്യങ്ങളും മര്‍ദ്ദനവും തുടരുന്നതിനിടെ ബയണറ്റ് പിടിച്ച തോക്ക് ഉളളംകാലിലേയ്ക്ക് ആഞ്ഞുകുത്തി. കാല്‍പ്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. ചോരയുടെയും വേദനയുടെയും പ്രളയം. ഇതോടൊപ്പം ബോധം പോയി
09:45 PM (IST) Jul 21
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി
09:17 PM (IST) Jul 21
അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.
08:30 PM (IST) Jul 21
വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചതിനൊപ്പം 3 ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്
07:22 PM (IST) Jul 21
കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെയും വസുമതിയമ്മയുടെയും വിവാഹത്തിന്റെ കഥ പറയുന്നു.
06:33 PM (IST) Jul 21
കേരളത്തിൻ്റെ പുരോഗതിക്കും പൊതുപ്രവർത്തനത്തിനും വേണ്ടി ജീവിതം മാറ്റിവച്ചയാളാണ് വിഎസെന്ന് പ്രധാനമന്ത്രി
06:16 PM (IST) Jul 21
ബദൽരേഖ മുതൽ ഡിഐസി സഖ്യം വരെ വിഎസ് അച്യുതാനന്ദൻ എതിർത്തതെല്ലാം കേരളത്തിൽ സിപിഎമ്മിൻ്റെ നിലപാടായി മാറി
06:15 PM (IST) Jul 21
സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്
05:52 PM (IST) Jul 21
ദില്ലിയില്‍ എത്തിയാല്‍ കേരള ഹൗസിലെ ഇരുനൂറ്റി നാലാം നമ്പർ മുറിയില്‍ മാത്രമേ വിഎസ് അച്യുതാനന്ദന്‍ താമസിച്ചിരുന്നുള്ളു. 204 നമ്പർ മുറി കിട്ടാതിരുന്നപ്പോള്‍ അധികൃതരുമായി കലഹിച്ച ചരിത്രവും വിഎസിനുണ്ട്.
05:40 PM (IST) Jul 21
വിഎസിൻ്റെ വിയോഗം സമാനതകളില്ലാത്ത ഒരു യുഗത്തിൻ്റെ അവസാനമെന്ന് എംവി ഗോവിന്ദൻ
05:40 PM (IST) Jul 21
‘ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചതിന്റെ ഒരുപാട് സ്മരണകൾ മനസ്സിൽ ഇരമ്പുന്ന ഘട്ടമാണിത്. അസാമാന്യമായ ഊർജ്ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി എസിന്റേത്’
05:35 PM (IST) Jul 21
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വിഎസ് നിലയുറപ്പിച്ചതെന്ന് വി ഡി സതീശൻ
05:31 PM (IST) Jul 21
വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുസ്മരണ കുറിപ്പുമായി കൂടുതൽ നേതാക്കൾ
05:04 PM (IST) Jul 21
അന്തരിച്ച മുൻ മുഖ്യമന്ത്രി മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ
04:24 PM (IST) Jul 21
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരം മറ്റന്നാൾ
04:10 PM (IST) Jul 21
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
03:39 PM (IST) Jul 21
വിദഗ്ധ ഡോക്ടർമാരുടെ സംഘം പട്ടം എസ് യു ടി ആശുപത്രിയിലെത്തി വി എസിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്
03:17 PM (IST) Jul 21
നെയ്യാറ്റിന്‍കര സ്വദേശി ഡോക്ടര്‍ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
03:04 PM (IST) Jul 21
അഹമ്മദാബാദ് വിമാനാപകടം പാർലമെന്റിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി വ്യോമയാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു.
02:56 PM (IST) Jul 21
ഉദയനാപുരും സ്വദേശി ഷിബു ആണ് മരിച്ചത്. ഇന്ന് രാവിലയാണ് ഷിബു കരിക്കിടാൻ തെങ്ങിന്‍റെ മുകളിൽ കയറിയത്.
01:52 PM (IST) Jul 21
അനുരജ്ഞനം ഇല്ലാതെ സഭയ്ക്ക് നിലനിൽപ്പില്ലെന്നും ബിഷപ്പ് റൂബൻ മാർക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
01:19 PM (IST) Jul 21
തമിഴ്നാട്ടിൽ പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ 47കാരൻ മുങ്ങിമരിച്ചു. ഈറോഡ് സൂരപ്പട്ടി സ്വദേശി ഗണേശൻ ആണ് മരിച്ചത്.
12:58 PM (IST) Jul 21
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് രാജ്യത്തിനകത്ത് പരിശോധിച്ചു, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നിഷ്പക്ഷമായി അന്വേഷണം നടത്തുന്നു. പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്നും മന്ത്രി
12:13 PM (IST) Jul 21
ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
11:33 AM (IST) Jul 21
ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
11:19 AM (IST) Jul 21
മലയാളത്തിലാണ് സി സദാനന്ദൻ സത്യവാചകം ചൊല്ലിയത്.
10:51 AM (IST) Jul 21
ആലപ്പുഴ കാർത്തികപ്പളളിയിൽ ഇന്നലെ മേൽക്കൂര തകർന്നു വീണ സ്കൂളിൽ മാധ്യമൾക്ക് വിലക്ക്.
10:42 AM (IST) Jul 21
തൃശ്ശൂർ പേരമംഗലത്ത് 7 വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ.
10:21 AM (IST) Jul 21
ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
09:40 AM (IST) Jul 21
തരൂരിന് സ്വയം കോണ്‍ഗ്രസിൽ നിന്നും പുറത്തേക്ക് പോകാം. കോൺഗ്രസ് പുറത്താക്കി രക്തസാക്ഷിയാവാൻ നോക്കേണ്ടതില്ല
09:19 AM (IST) Jul 21
രാവിലെ പത്തരയ്ക്കാണ് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
09:07 AM (IST) Jul 21
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ഹാങ്ങറിൽ നിന്ന് വിമാനം പുറത്തിറക്കും.
07:47 AM (IST) Jul 21
അതുല്യയെ മറ്റുള്ളവരുമായി സഹകരിക്കുന്നത് സതീഷ് വിലക്കിയിരുന്നതായും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
06:47 AM (IST) Jul 21
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.
06:10 AM (IST) Jul 21
ആലുവയിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു, സുഹൃത്ത് കസ്റ്റഡിയിൽ, കൊലയ്ക്ക് ശേഷം സുഹൃത്തിനെ വീഡിയോ കോൾ വിളിച്ച് പ്രതി
05:51 AM (IST) Jul 21
അന്വേഷണത്തിന്പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പൊലീസ് തീരുമാനിച്ചു.