തമിഴ്നാട്ടിൽ പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ 47കാരൻ മുങ്ങിമരിച്ചു. ഈറോഡ് സൂരപ്പട്ടി സ്വദേശി ഗണേശൻ ആണ് മരിച്ചത്.
ചെന്നൈ: തമിഴ്നാട്ടിൽ പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ 47കാരൻ മുങ്ങിമരിച്ചു. ഈറോഡ് സൂരപ്പട്ടി സ്വദേശി ഗണേശൻ ആണ് മരിച്ചത്. സുഹൃത്തിന്റെ കോഴിക്കടയോട് ചേർന്നുള്ള കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അപകടം. മദ്യലഹരിയിൽ ആയിരുന്നു ഗണേശൻ. പൂച്ച കിണറ്റിൽ കുടുങ്ങി എന്ന് കേട്ടപ്പോൾ ചാടിയിറങ്ങുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ തളർച്ച അനുഭവപ്പെട്ട ഗണേശന് തിരിച്ചുകയറാനായില്ല. അരമണിക്കൂറിന് ശേഷം ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

