ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബി ജെ പിക്ക് വലിയ നേട്ടമാണ്. ത്രിപുരയിൽ വലിയ പരീക്ഷണങ്ങളെ അതിജീവിച്ച് തുടർഭരണമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതാണ് വലിയ നേട്ടത്തിന് കാരണം. ഇടതുപക്ഷവും കോൺഗ്രസും കൈകോർത്തിട്ടും തിപ്ര മോത പാർട്ടി കരുത്തറിയിച്ചിട്ടും ഒറ്റയ്ക്ക് ഭരണം നേടിയത് ബി ജെ പിയുടെ ആത്മവിശ്വാസം വർധിപ്പിക്കും. നാഗാലാൻഡിൽ ബി ജെ പി സഖ്യം വലിയ വിജയം സ്വന്തമാക്കി. അതേസമയം മേഘാലയയിൽ കൊൺറാഡ് സാംഗ്മയുടെ എൻപിപിയാണ് വലിയ നേട്ടത്തിലെത്തിയത്. ബി ജെ പിയെ ഒഴിവാക്കിയും കോൺറാഡ് സാംഗ്മയ്ക്ക് വേണമെങ്കിൽ സർക്കാർ രൂപീകരിക്കാം എന്നതാണ് അവസ്ഥ. എൻ പി പിയും പത്തു സീറ്റ് നേടിയ യു ഡി പിയും ചേർന്നാൽ സർക്കാർ രൂപീകരിക്കാം. എന്നാൽ കേന്ദ്രസഹായം കൂടി പ്രതീക്ഷിക്കുന്ന കോൺറാഡ് സാംഗ്മ ബി ജെ പിയേയും കൂടെ നിറുത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം ഊട്ടിഉറപ്പിക്കാൻ ബി ജെ പിക്ക് സാധിക്കും.

12:06 AM (IST) Mar 03
അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനർജി പറഞ്ഞു.
08:38 PM (IST) Mar 02
തെരഞ്ഞെടുപ്പ് ഫലത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വീറ്റിലൂടെയാണ് ത്രിപുരയിലെയും മേഘാലയയിലെയും നാഗാലാന്റിലെയും വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചത്. ബിജെപി കൂടുതൽ ശക്തമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
06:37 PM (IST) Mar 02
മേഘാലയയിൽ കൊൻറാഡ് സാംഗ്മയ്ക്ക് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകണമെന്ന് മേഘാലയ ബിജെപിയോട് ജെപി നദ്ദ നിർദ്ദേശിച്ചതായി ഹിമന്ത ബിശ്വശർമ്മ
03:40 PM (IST) Mar 02
ത്രിപുര കൈലാശഹറിൽ സിപിഎം വിട്ട് ബിജെപി സ്ഥാനാർത്ഥിയായ മൊബോഷാർ അലിക്ക് തിരിച്ചടി. 9686 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റു. കോൺഗ്രസ് പി സി സി അധ്യക്ഷൻ ബിരാജിത്ത് സിൻഹയാണ് തോൽപ്പിച്ചത്.
03:39 PM (IST) Mar 02
അഗർത്തലയിൽ വീണ്ടും സുദീപ് റോയി ബർമൻ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം 8162 വോട്ടിന്റെ ലീഡിനായിരുന്നു. ബിജെപിയാണ് രണ്ടാമത്.
03:39 PM (IST) Mar 02
ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്രൂമിൽ നിന്ന് വിജയിച്ചു. 396 വോട്ടിന് ആണ് ബിജെപിയെ തോൽപ്പിച്ചത്
03:38 PM (IST) Mar 02
മുഖ്യമന്ത്രി മണിക്ക് സാഹ ടൗൺ ബോർദോവാലിയിൽ വിജയിച്ചു. 1257 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചു. 2022ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മണിക്ക് സാഹ ഈ മണ്ഡലത്തിൽ നിന്ന് 6104 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്.
03:28 PM (IST) Mar 02
ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഎം - കോൺഗ്രസ് സഖ്യത്തിന്റെ പരാജയത്തെ തുടർന്ന് മന്ത്രി പ്രതികരിച്ചു.
12:29 PM (IST) Mar 02
60 സീറ്റില്‍ 33 ഇടത്ത് ബിജെപി മുന്നില്‍, സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് 16 സീറ്റില്‍ ലീഡ്. തിപ്രമോത പാര്‍ട്ടി 10 സീറ്റില്‍ മുന്നില്‍
11:54 AM (IST) Mar 02
ബിജെപി 33 സീറ്റുകളില്‍ മുന്നില്‍. സിപിഎം കോണ്‍ഗ്രസ് സഖ്യം 14 ഇടത്ത് ലീഡ് ചെയ്യുന്നു. തിപ്രമോത പാര്‍ട്ടി 12 സീറ്റില്‍ മുന്നില്‍
11:45 AM (IST) Mar 02
11:00 AM (IST) Mar 02
ത്രിപുരയിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുന്ന ലീഡ് നില.
പാർടി, ജയിച്ച് സീറ്റുകളുടെ എണ്ണം, ലീഡുള്ള സീറ്റുകളുടെ എണ്ണം, ആകെ സീറ്റുകളുടെ എണ്ണം എന്ന ക്രമത്തിൽ
| Bharatiya Janata Party | 0 | 28 | 28 |
| Communist Party of India (Marxist) | 0 | 11 | 11 |
| Independent | 0 | 1 | 1 |
| Indian National Congress | 0 | 6 | 6 |
| Indigenous People's Front of Tripura | 0 | 1 | 1 |
| Tipra Motha Party | 0 | 11 | 11 |
10:31 AM (IST) Mar 02
ത്രിപുരയിൽ ഇടത് - കോൺഗ്രസ് സഖ്യം മുന്നിൽ. 24 സീറ്റിലാണ് ലീഡ്. ബിജെപിക്ക് 23 സീറ്റിലാണ് ലീഡ്. തിപ്ര മോത പാർട്ടി 13 ഇടത്ത് മുന്നിലുണ്ട്
10:15 AM (IST) Mar 02
സിപിഎം കോൺഗ്രസ് - 16 സീറ്റിൽ ലീഡ് ചെയ്യുന്നു
ബിജെപിക്ക് 30 സീറ്റിൽ ലീഡ്
തിപ്ര മോത - 12 ഇടത്ത് മുന്നിൽ
09:55 AM (IST) Mar 02
ത്രിപുരയിലെ ഗോത്ര മേഖലകളില്‍ തിപ്ര മോതക്ക് മികച്ച മുന്നേറ്റം, 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
09:50 AM (IST) Mar 02
09:47 AM (IST) Mar 02
ത്രിപുരയിൽ ബിജെപി 37 സീറ്റിൽ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി മണിക് സാഹയുടെ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ കോൺഗ്രസ് തൊട്ടുപിന്നിലാണ്. മാണിക് സാഹയ്ക്ക് 3377 വോട്ടും സിപിഎം പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർത്ഥി 3033 വോട്ടുമായി ഒപ്പത്തിനൊപ്പമാണ്. ബദർഘട്ടിൽ ബിജെപി സ്ഥാനാർഥി മിനി റാണി സർക്കാർ മുന്നിലുണ്ട്. കയേർപൂരിൽ ബിജെപി സ്ഥാനാർഥി 238 വോട്ടിനു മുന്നിലാണ്. സിപിഎം സ്ഥാനാർഥി പബിത്ര കാർ രണ്ടാമതാണ്. പബിയാചാരയിൽ കോൺഗ്രസ് സ്ഥാനാർഥി സത്യബൻ ദാസിന് 90 വോട്ട് ലീഡുണ്ട്. അഗർത്തലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുദീപ് റോയി ബർമൻ മുന്നിലാണ്. ബമുതിയയിൽ സി പി എം സ്ഥാനാർത്ഥി നയൻ സർക്കാർ 12 വോട്ടിന് മുന്നിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്രൂമിൽ 636 വോട്ടിന്റെ ലീഡുമായി മുന്നിലാണ്.
09:32 AM (IST) Mar 02
09:27 AM (IST) Mar 02
മുഖ്യമന്ത്രി മണിക് സാഹയുടെ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം.
09:19 AM (IST) Mar 02
ത്രിപുരയിൽ സിപിഎം സഖ്യം ലീഡ് ഉയർത്തുന്നു. ഒടുവിലത്തെ നില അനുസരിച്ച് ബിജെപി 35 സീറ്റിലും സിപിഎം 15 സീറ്റിലും തിപ്ര മോത പാർട്ടി 10 സീറ്റിലും മുന്നിലാണ്
09:13 AM (IST) Mar 02
59 സീറ്റില്‍ 20 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലീഡ്
09:01 AM (IST) Mar 02
ബിജെപി സഖ്യം 60 ല്‍ 50 സീറ്റിലും മുന്നില്‍
08:57 AM (IST) Mar 02
60 ല്‍ 38 സീറ്റിലും ബിജെപി മുന്നില്‍, സിപിഎം കോണ്‍ഗ്രസ് സഖ്യം മൂന്നാമത്.തിപ്രമോദ മോദ രണ്ടാം സ്ഥാനത്ത്
08:48 AM (IST) Mar 02
ത്രിപുരയിൽ സിപിഎം കോൺഗ്രസ് സഖ്യത്തിനും തിപ്ര മോത പാർട്ടിക്കും 11 വീതം സീറ്റുകളിൽ മുന്നേറ്റം. ബിജെപിക്ക് 38 സീറ്റിൽ ലീഡ്
08:45 AM (IST) Mar 02
നാഗാലാന്റിലും ത്രിപുരയിലും ആദ്യഘട്ട ഫലസൂചനകൾ ബിജെപിക്ക് അനുകൂലം. ബിജെപി ഇരു സംസ്ഥാനങ്ങളും തൂത്തുവാരുമെന്ന സൂചനയാണ് നൽകുന്നത്. ത്രിപുരയിൽ 60 ൽ 40 ഇടത്തും ബിജെപി മുന്നിലാണ്. നാഗാലാന്റിൽ 55 സീറ്റിൽ 44 ഇടത്തും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിൽ.
08:41 AM (IST) Mar 02
ത്രിപുരയിലെ 60 സീറ്റില്‍ 40ലും ബിജെപി ലീഡ് ചെയ്യുന്നു
08:40 AM (IST) Mar 02
മേഘാലയയിൽ പതിമൂന്നും ത്രിപുരയിൽ ഇരുപത്തിയൊന്നും നാഗാലാൻഡിൽ പതിനൊന്നും കൗണ്ടിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ത്രിപുരയിൽ 60 മറ്റു രണ്ട് ഇടങ്ങളിൽ 59 മണ്ഡലങ്ങളിലും ആണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ 89 ശതമാനവും, നാഗാലാൻഡിൽ 84 ശതമാനവും മേഘാലയയിൽ 76 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷ ക്രമീകരണങ്ങളാണ് സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പോലീസിനൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. നാഗാലാൻഡിലും ത്രിപുരയിലും ബിജെപിയും മേഘാലയിൽ എൻ പി പിയും സർക്കാർ രൂപീകരിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.
08:28 AM (IST) Mar 02
08:23 AM (IST) Mar 02
മേഘാലയയില്‍ എന്‍പി20 സീറ്റിലും ബിജെപി 10 സീറ്റിലും ടിഎംസി 10 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു
08:18 AM (IST) Mar 02
തിപ്ര മോത പാർട്ടി 10 സീറ്റിലും സിപിഎം - കോൺഗ്രസ് എട്ട് സീറ്റിലും മുന്നിൽ നിൽക്കുന്നു.
08:16 AM (IST) Mar 02
ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 31 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു
08:16 AM (IST) Mar 02
ത്രിപുരയിൽ ലീഡ് 31 ആക്കി ഉയർത്തി ബിജെപി
08:15 AM (IST) Mar 02
ത്രിപുരയിൽ പത്ത് സീറ്റിൽ മുന്നിൽ ബിജെപി. സിപിഎം മൂന്ന് സീറ്റിലും മറ്റുള്ളവർ മൂന്ന് സീറ്റിലും മുന്നിൽ
07:44 AM (IST) Mar 02
ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് ഭാഗികമായി തകർത്തു.
പുലർച്ചെ 2 മണിയോടുകൂടിയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. സമീപവാസികളും വനപാലകരും എത്തി രാവിലെയോടെ ആനയെ തുരുത്തി
07:12 AM (IST) Mar 02
ഹിൻഡൻബർഗ് വിവാദത്തിലെ ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്.നിക്ഷേപകരുടെ പരിരക്ഷയ്ക്കായി സമിതിയെ പ്രഖ്യാപിക്കും. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലും തീരുമാനം. തെര. കമ്മീഷണർമാരുടെ നിയമന രീതിയിൽ മാറ്റംവേണോഎന്നതിൽ ഭരണഘടന ബെഞ്ച് വിധിയും ഇന്ന്.
07:10 AM (IST) Mar 02
ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്
07:09 AM (IST) Mar 02
അഴിമതിക്കേസിൽ സർക്കാർ സംരക്ഷിച്ച പ്രതിയ്ക്ക് പൂട്ടിട്ട് വിജിലൻസ്. സാമ്പത്തിക ക്രമക്കേട് കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച കെ ടി ഡി സി മുൻ എംഡി രാജശ്രീ അജിത്തിനെ പ്രതിയാക്കി വിജിലൻസ്, കോടതിയിൽ കുറ്റപത്രം നൽകി. ഗൂഢാലോനയ്ക്കും വ്യാജ രേഖയുണ്ടാക്കിയതിനും രാജശ്രീയെ ഒന്നാം പ്രതിയാക്കി നൽകിയ കുറ്റപത്രം കോടതി അംഗീകരിച്ചു.
07:08 AM (IST) Mar 02
ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ത്രിപുരയിൽ 60ഉം മറ്റ് രണ്ട് ഇടങ്ങളിൽ
59 മണ്ഡലങ്ങളിലുമാണ് ജനവിധി കാക്കുന്നത്. നാഗാലാൻഡിലും ത്രിപുരയിലും ബിജെപിയും മേഘാലയിൽ എൻപിപിയും സർക്കാർ രൂപീകരിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.ത്രിപുരയിൽ 89 ശതമാനവും നാഗാലാൻഡിൽ 84 ശതമാനവും മേഘാലയയിൽ 76 ശതമാനവുമായിരുന്നു പോളിംഗ്.